Spread the love

കോട്ടയം: വാണിജ്യ ഗ്യാസ് സിലിണ്ടറിന്റെ അന്യായമായ വില വർദ്ധനവിനെതിരെ സംസ്ഥാനമൊട്ടാകെ കടയടപ്പ് സമരം പ്രഖ്യാപിച്ച് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ. കോട്ടയം ഗാന്ധി സ്ക്വയറിൽ നിന്ന് ആരംഭിച്ച പ്രതിഷേധ ധർണ ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ കോട്ടയത്തിന്റെ നിയുക്ത എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു.

video
play-sharp-fill

കോട്ടയം ജില്ലയിലെ ഇതര സംഘടന നേതാക്കൾ വ്യാപാരി വ്യവസായി ഏകോപനസമിതി വ്യാപാരി വ്യവസായി സമിതി അസോസിയേഷൻ അസോസിയേഷൻ ഭാരവാഹികൾ എന്നിവരും പങ്കെടുത്തു.

ജില്ലാ സെക്രട്ടറി ശ്രീ ശാഹുൽ ഹമീദ് സമരത്തിന് സ്വാഗതം പറഞ്ഞു. ധർണയ്ക്ക് അധ്യക്ഷത വഹിച്ചത് ജില്ലാ പ്രസിഡൻ്റ് ശ്രീ കെ.കെ. ഫിലിപ്പ്കുട്ടിയായിരുന്നു. സംസ്ഥാന സെക്രട്ടറി ശ്രീ എൻ. പ്രതീഷ് മുഖ്യപ്രഭാഷണം നിർവഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് അധ്യക്ഷത പ്രസംഗവും കെ.കെ. ഫിലിപ്പ് കുട്ടി നടത്തി. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡൻ്റ് എം.കെ. തോമസുകുട്ടി, ജില്ലാ ജനറൽ സെക്രട്ടറി എ.കെ.എം. പണിക്കർ, ബേക്കേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് റോയി ജോർജ്, സംസ്ഥാന ട്രഷറർ പ്രേമൻ എം.കെ, കേറ്ററിംഗ് അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് റോണി ജോർജ് എന്നിവർ പ്രസംഗിച്ചു.

സംസ്ഥാന-ജില്ലാ ഭാരവാഹികളായ ശ്രീ മുഹമ്മദ് ശരീഫ്, ശ്രീ ടി.സി. അൻസാരി, ശ്രീ ബോബി, വർക്കിംഗ് പ്രസിഡൻറ് ശ്രീ ബിജോയ് വി. ജോർജ്, ജില്ലാ ട്രഷറർ ശ്രീ മനോജ് കുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു.

കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ശ്രീ എൻ. പ്രതീഷ് സമരത്തിന്റെ ഭാഗമായി നടത്തിയ ഉജ്വല പ്രകടനം ഉദ്ഘാടനം ചെയ്തു.

കോട്ടയം ജില്ലയിലെ വിവിധ സംഘടനകളിലെ നേതാക്കളും വ്യാപാരി വ്യവസായി ഏകോപന സമിതി ഉൾപ്പെടെയുള്ള അസോസിയേഷൻ ഭാരവാഹികളും പരിപാടിയിൽ പങ്കെടുത്തു.