ശബരിമല; ഇന്ന് വൻ ഭക്തജനത്തിരക്ക്
സ്വന്തം ലേഖകൻ
സന്നിധാനം: ശബരിമലയിൽ ഇന്ന് വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത് . അന്യസംസ്ഥാനത്ത് നിന്നുള്ളവർക്ക് പുറമേ കേരളത്തിൽ നിന്നുള്ള ഭക്തരുടെ എണ്ണത്തിലും ഇന്ന് വൻ വർധനവുണ്ടായിട്ടുണ്ട്. ഇന്നും നാളെയും അവധിദിവസങ്ങളായതിനാലാണ് സന്നിധാനത്തെത്തുന്ന ഭക്തരുടെ എണ്ണത്തിൽ വർധന വന്നിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ മണ്ഡലകാലത്തിന് സമാനമായ രീതിയിലേക്ക് ശബരിമല എത്തിക്കൊണ്ടിരിക്കുകയാണെന്നും വിവരങ്ങൾ പുറത്തുവരുന്നു. രാവിലെ 9 മണിക്ക് മുമ്പായി 35,000ത്തോളം പേർ സന്നിധാനത്ത് എത്തിയതായാണ് ലഭിക്കുന്ന വിവരങ്ങൾ. പൊലീസ് നിയന്ത്രണങ്ങളിൽ ഇളവേർപ്പെടുത്തിയതും ശബരിമലയിലേക്ക് ഭക്തജനങ്ങൾ എത്തുന്നതിന് അനുകൂല സാഹചര്യമാണ് ഒരുക്കിയിരിക്കുന്നത്. നിരോധനാജ്ഞ നിലവിലുണ്ടെങ്കിലും ഭക്തർക്ക് ഇതുമൂലം യാതൊരു ബുദ്ധിമുട്ടുകളും ഉണ്ടാകാത്ത രീതിയിലാണ് പോലീസ് ഇടപെടുന്നത്.
Third Eye News Live
0