play-sharp-fill
വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി ; മകൾ ജീവനൊടുക്കിയത് വിദ്യാഭ്യാസ വായ്പ നിഷേധിച്ചതിലുള്ള മനോവിഷമത്താലെന്ന് പിതാവ് : വായ്പ അനുവദിക്കുന്നതിൽ ഒരു തടസ്സവും ഉന്നയിച്ചിരുന്നില്ലെന്ന് ബാങ്ക് അധികൃതർ

വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി ; മകൾ ജീവനൊടുക്കിയത് വിദ്യാഭ്യാസ വായ്പ നിഷേധിച്ചതിലുള്ള മനോവിഷമത്താലെന്ന് പിതാവ് : വായ്പ അനുവദിക്കുന്നതിൽ ഒരു തടസ്സവും ഉന്നയിച്ചിരുന്നില്ലെന്ന് ബാങ്ക് അധികൃതർ

സ്വന്തം ലേഖകൻ

കൊല്ലം: വിദ്യാർഥിനിയെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. ബാങ്കിൽ അപേക്ഷിച്ചിരുന്ന വിദ്യാഭ്യാസ വായ്പ നിഷേധിച്ചതിലുള്ള മനഃപ്രയാസത്തെ തുടർന്നാണ് മകൾ ജീവനൊടുക്കിയതെന്ന ആരോപണവുമായി പിതാവ് രംഗത്തെത്തിയിട്ടുണ്ട്. പോച്ചംകോണം അനന്തുസദനത്തിൽ സുനിൽകുമാറിന്റെയും ഉഷാകുമാരിയുടെയും മകൾ അനഘ സുനിലിനെയാണ്(19) തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. അനഘയ്ക്ക് തനിയിലെ കോളജിൽ പാരാമെഡിക്കൽ കോഴ്‌സിന് പ്രവേശനം ലഭിച്ചിരുന്നു. തുടർന്ന് ബാങ്കിൽ വിദ്യാഭ്യാസ വായ്പയ്ക്ക് അപേക്ഷിക്കുകയും ചെയ്തിരുന്നു. നാലുലക്ഷം രൂപയാണ് പഠനച്ചെലവായി വേണ്ടിയിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം വിദ്യാഭ്യാസ ലോണിന്റെ കാര്യങ്ങൾ സംസാരിക്കുവാൻ അനഘ ബാങ്കിൽ പോയിരുന്നു. എന്നാൽ മകൾ വിളിച്ചു വായ്പ ലഭിക്കുന്ന കാര്യം സംശയമാണെന്ന് പറഞ്ഞതായി പിതാവ് പറഞ്ഞു. മാതാപിതാക്കൾ വീട്ടിലെത്തി വിളിച്ചപ്പോൾ അനഘ വാതിൽ തുറക്കാതെ വരികെയായിരുന്നു. ഇതിന് പിന്നാലെ കതക് ചവിട്ടിത്തുറന്ന് അകത്തു കയറിയപ്പോഴാണ് അനഘയെ തൂങ്ങിമരിച്ച നിലയിൽ കാണുകയായിരുന്നു.

ഇതേ ബാങ്കിൽ നിന്നും വീട് വയ്ക്കുന്നതിനായി സുനിൽ വായ്പ എടുത്തിരുന്നു. ഇതിന്റെ തിരിച്ചടവ് കുടിശിക ആയതിനാൽ വിദ്യാഭ്യാസ വായ്പ ലഭിക്കാതിരിക്കുമോ എന്ന പേടിയിൽ 45,000 രൂപ അടുത്തിടെ അടയ്ക്കുകയും ചെയ്തു.

ബുധനാഴ്ച കോളജിൽ ക്ലാസ് തുടങ്ങാനിരിക്കുകയായിരുന്നു.ക്ലാസുകൾ ആരംഭിക്കുന്നതിന് മുൻപായി ഫീസ് അടയ്ക്കണം എന്നായിരുന്നു നിർദേശം. അനഘയുടെ മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സഹോദരൻ അനന്തു.

അതേസമയം, അനഘയ്ക്ക് വിദ്യാഭ്യാസ വായ്പ അനുവദിക്കുന്നതിൽ ഒരു തടസ്സവും ഉന്നയിച്ചിരുന്നില്ലെന്നും വായ്പ നൽകുന്നതിനുള്ള നടപടിക്രമങ്ങൾ ചെയ്തു വരികയായിരുന്നുവെന്നും ബാങ്ക് അധികൃതർ പറയുന്നു.