പിണറായി സർക്കാരിന് നേട്ടം പറയാൻ യു. ഡി. എഫിൽ നിന്ന് കടമെടുക്കണമെന്ന് ഉമ്മൻചാണ്ടി.
കോട്ടയം: പിണറായി സർക്കാരിന് നേട്ടം പറയാൻ യു. ഡി. എഫിൽ നിന്ന് കടമെടുക്കണമെന്ന് ഉമ്മൻചാണ്ടി. സമാധാനം, മതനിരപേക്ഷത, വികസനം, സാമൂഹിക നീതി എന്ന തലക്കെട്ടിൽ താഴെ 14 ഉപതലക്കെട്ടിൽ 72 നേട്ടങ്ങളാണ് മെയ് 25ന് പരസ്യം ചെയ്തത്. രണ്ടു വർഷം കൊണ്ട് സർക്കാർ ഉണ്ടാക്കിയ നേട്ടങ്ങളാണിത്. അതിൽ വിരലിൽ എണ്ണാൻപോലുമൂള്ള നേട്ടങ്ങളില്ല. സർക്കാരുകളുടെ തുടർ പ്രക്രിയകൾ സ്വന്തം നേട്ടം എന്ന മട്ടിൽ അവതരിപ്പിച്ചിരിക്കുന്നു. മറ്റു നേട്ടങ്ങൾ വെറും പ്രസ്താവനകൾ എന്നല്ലാതെ വസ്തുതാപരമായ കണക്കുകൾ ഇല്ല. യു. ഡി. എഫ് സർക്കാരിന്റെ കാലത്ത് നിർമിച്ച് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത തകരപ്പറമ്പ് മേൽപ്പാലം പോലും പത്രപരസ്യത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം ആയുർവേദ കോളജ് ജംഗഷനിൽ സ്ഥാപിച്ചിരിക്കുന്ന ഫെള്ക്‌സ് ബോർഡിൽ യു. ഡി. എഫ് സർക്കാരിന്റെ കാലത്ത് പൂർത്തിയാക്കി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത കരമനകളിയിക്കാവിള നാലുവരിപ്പാതയുടെ ചിത്രമാണ് നൽകിയിരിക്കുന്നത് എന്ന് അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.