പത്തനംതിട്ട: റാന്നിയിൽ തെരുവുനായയുടെ കടിയേറ്റ് മരിച്ച പത്തനംതിട്ട റാന്നി സ്വദേശി അഭിരാമിക്ക് പേവിഷബാധ ഏറ്റതായി സ്ഥിരീകരിച്ചു.
പൂനയിലെ ലാബിൽ നടന്ന പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്
തെരുവുനായയുടെ കടിയേറ്റ് കഴിഞ്ഞ മൂന്നു ദിവസമായി അതി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് റാന്നി സ്വദേശി അഭിരാമി (12) മരണത്തിനു കീഴടങ്ങുന്നത്. പേപ്പട്ടി വിഷബാധയ്ക്കുള്ള വാക്സിന്റെ മൂന്ന് ഡോസ് കുത്തിവെപ്പ് എടുത്തെങ്കിലും അഭിരാമിയ്ക്ക് ജീവൻ നഷ്ടപ്പെടുകയായിരുന്നു. പൂണെ വൈറോളജി ലാബിൽ നിന്നും പരിശോധനാ ഫലം വരാനിരിക്കെ ഇന്ന് ഉച്ചയോടെയാണ് റാന്നി സ്വദേശിനി അഭിരാമി മരിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഓഗസ്റ്റ് 13 നാണ് അഭിരാമിയെ തെരുവുനായ കടിക്കുന്നത്. കൈയിലും കാലിലും കണ്ണിനടുത്തുമായി മൂന്നിടത്താണ് കടിയേറ്റത്. കണ്ണിനു സമീപത്ത് ആഴത്തിലുള്ള മുറിവാണ് ഉണ്ടായത്. അരമണിക്കൂറോളം തെരുവുനായ കുട്ടിയെ ആക്രമിച്ചെന്നാണ് റിപ്പോർട്ടുകൾ. രാവിലെ പാല് വാങ്ങാൻ പോയപ്പാണ് തെരുവുനായയുടെ ആക്രമണം ഉണ്ടാകുന്നത്.