നെടുമ്പാശ്ശേരിയിൽ 168 ഗ്രാം എം.ഡി.എം.എ. മയക്കുമരുന്നുമായി നാല് യുവാക്കൾ പോലീസ് പിടിയിൽ

പെരുമ്പാവൂർ :
പെരുമ്പാവൂർ അല്ലപ്ര വേലംകുടി വീട്ടിൽ സഫീർ മൊയ്തീൻ (24) ആലുവ തോട്ടുമുഖം മുണ്ടക്കൽ വീട്ടിൽ ഹാഷിം (23) വെങ്ങോല പെയ്നാടി വീട്ടിൽ ജസീൽ പി.ജലീൽ (24) ഉളിയന്നൂർ കാടുകണ്ടത്തിൽ വീട്ടിൽ ആസിഫ് (22) എന്നിവരെയാണ് റൂറൽ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

ബെംഗളൂരുവിൽനിന്ന് കാർ മാർഗം മയക്കുമരുന്ന് കടത്തിയ സംഘത്തെ ദേശീയപാതയിൽ കരിയാട് ജങ്ഷനിൽവെച്ചാണ് പോലീസ് സംഘം പിന്തുടർന്ന് പിടികൂടിയത്. കാറിന്റെ സ്റ്റിയറിങ്ങിനടിയിലെ രഹസ്യ അറയിലാണ് മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്. മയക്കുമരുന്നു തൂക്കാനുള്ള ത്രാസും കാറിൽനിന്ന് കണ്ടെടുത്തു.