play-sharp-fill
നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണ്ണ വേട്ട; ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണ്ണ വേട്ട; ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

സ്വന്തം ലേഖകൻ

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് ഒരു കോടിയോളം രൂപയുടെ സ്വർണം പിടികൂടി. എയർ കസ്റ്റംസ് ഇൻറലിജൻസ് ഇന്ന് പുലർച്ചേ മൂന്ന് കേസുകളിലായാണ് ഒരു കോടിയോളം വില വരുന്ന സ്വർണം പിടികൂടിയത്.

രണ്ടരക്കിലോ സ്വർണ്ണം ഇൻറർനാഷണൽ അറൈവൽ ലേഡീസ് ടോയ്ലറ്റിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കണ്ടെത്തിയത്. ഇത്തിഹാദ് വിമാനത്തിൽ അബുദാബിയിൽ നിന്ന് വന്ന പാലക്കാട് സ്വദേശിയിൽ നിന്ന് ഒരു കിലോ സ്വർണ്ണം പാസ്ത മേക്കറിൽ ഒളിപ്പിച്ച നിലയിലും കണ്ടെടുത്തു. കാൽ കിലോ സ്വർണ്ണം തൊടുപുഴ സ്വദേശിയിൽനിന്നും പിടിച്ചു. ഇതോടെ ഇന്ന് ഇതുവരെ മൂന്നേമുക്കാൽ കിലോ സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group