Spread the love

ന്യൂഡൽഹി: ഡൽഹിയിലെ റസ്റ്ററന്റിലുണ്ടായ വൻ തീപ്പിടിത്തത്തിൽ 20 പേർ മരിച്ചതായി റിപ്പോർട്ട്. ഇന്ന് രാവിലെ 8.50-ഓടെയാണ് റസ്റ്ററന്റിൽ തീപിടുത്തം ഉണ്ടായത്.

video
play-sharp-fill

ഡൽഹി മാളവ്യ നഗറിലെ ‘ലെമൺ ഗ്രീൻ റസ്റ്ററന്റി’ലാണ് തീപ്പിടിത്തമുണ്ടായത്. അപകടത്തിൽ നിരവധി പേർക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

9.45-ഓടെയാണ് തീപ്പിടിത്തത്തെക്കുറിച്ച് വിവരം ലഭിച്ചതെന്ന് ഡൽഹി ഫയർ സർവീസ് അധികൃതരും പറഞ്ഞു. വിവരമറിഞ്ഞയുടൻ നെഹ്‌റു പ്ലേസ് ഫയർ സ്റ്റേഷനിൽനിന്നുള്ള സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പിന്നീട് ഫയർ സർവീസിന്റെ കൂടുതൽ യൂണിറ്റുകളും സ്ഥലത്തെത്തി. മണിക്കൂറുകൾക്കുള്ളിൽ തീ പൂർണമായും നിയന്ത്രണവിധേയമാക്കി. ഇതിനുപിന്നാലെ റസ്റ്ററന്റിനകത്ത് നടത്തിയ പരിശോധനയിലാണ് പത്തുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിക്കേറ്റനിലയിൽ കണ്ടെത്തിയ മറ്റുള്ളവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയതായും സ്ഥലത്ത് പരിശോധന തുടരുകയാണെന്നും ഫയർ സർവീസ് അധികൃതർ പറഞ്ഞു.

തീപ്പിടത്തത്തിൽ മരിച്ചവരിൽ മിക്കവരും വിദേശികളാണെന്ന വിവരങ്ങളുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല. മരിച്ചവരിൽ മിക്കവരും ദക്ഷിണാഫ്രിക്കൻ സ്വദേശികളാണെന്ന് ആംആദ്മി പാർട്ടി നേതാവ് സോംനാഥ് ഭാരതി പറഞ്ഞു.