video
play-sharp-fill
കൊലയാളി ഡ്യൂക്ക് വീണ്ടും വില്ലനായി: നീണ്ടൂർ ഓണംതുരുത്തിൽ സിഗ്നൽ പോസ്റ്റിൽ ഇടിച്ച് ഡ്യൂക്ക് മറിഞ്ഞ് യുവാവ് മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്

കൊലയാളി ഡ്യൂക്ക് വീണ്ടും വില്ലനായി: നീണ്ടൂർ ഓണംതുരുത്തിൽ സിഗ്നൽ പോസ്റ്റിൽ ഇടിച്ച് ഡ്യൂക്ക് മറിഞ്ഞ് യുവാവ് മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്

തേർഡ് ഐ ബ്യൂറോ

ഏറ്റുമാനൂർ: കൊലയാളി ഡ്യൂക്ക് എന്ന വെറുക്കപ്പെട്ട വണ്ടി വീണ്ടും വില്ലനായി. ഏറ്റുമാനൂർ – നീണ്ടൂർ റോഡിലാണ് സിഗ്നൽ പോസ്റ്റിൽ ഇടിച്ചു ഡ്യൂക്ക് അപകടത്തിൽപ്പെട്ട് യുവാവ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മറ്റൊരു യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഡ്യൂക്ക് ബൈക്ക് ഓടിച്ചിരുന്ന നീണ്ടൂർ പേരുവേലിൽ സജിയുടെ മകൻ പി കെ സജിത് (21) ആണ് മരിച്ചത്. ഇയാളോടൊപ്പം യാത്ര ചെയ്ത നീണ്ടൂർ മുകളേൽ ബാബുവിന്റെ മകൻ കണ്ണൻ (19) നെ ഗുരുതര പരിക്കുകളുമായി ആദ്യം മെഡിക്കൽ കോളജ് ആശുപത്രിയിലും പിന്നിട് തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞായറാഴ്ച വൈകുന്നേരം 5.15 മണിയോടെ ആയിരുന്നു അപകടം. നീണ്ടൂർ ഭാഗത്ത് നിന്നും അമിത വേഗതയിലെത്തിയ ബൈക്ക് ഓണത്തുരുത്ത് കവലയിലെ ദിശാ ബോർഡിൽ ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാത്തത്തിൽ ഇരുവരും 25 മീറ്ററോളം തെറിച്ചു വീണു സമീപത്തെ മരക്കുറ്റിയിൽ തലയടിച്ചു വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും നാട്ടുകാരാണ് രക്ഷിച്ചത്.

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്കുള്ള വഴി മധ്യേ സജിത് മരിച്ചു. സജിത യാണ് മരിച്ച സജിതിന്റെ മാതാവ്, സാന്ദ്ര, ധന്യ എന്നിവർ സഹോദരിമാരാണ്. നീണ്ടൂർ മാമ്മൂട്ടിൽ കണ്ടൻകുഞ്ഞിന്റെ മകൻ എം കെ പൊന്നുണ്ണിയുടെ പേരിലുള്ള ഡ്യൂക്ക് ബൈക്ക് ആണ് അപകടത്തിൽപെട്ടത്.