കുടുംബം നോക്കാത്തവര്‍ രാജ്യം എങ്ങനെ ഭരിക്കും: നിതിന്‍ ഗഡ്കരി
സ്വന്തം ലേഖകൻ
നരേന്ദ്ര മോദിക്ക് പകരം 2019 ൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ആർഎസ്എസ് സംഘടനകൾ ഉൾപ്പെടെ ഉയർത്തിക്കാണിക്കുന്ന നേതാവാണ് നിതിൻ ഗഡ്കരി. മോദിയുടേയും ഷായുടേയും നിരന്തര വിമർശകനായ ഗഡ്കരിയുടെ പുതിയ പ്രസ്താവനയാണ് ഇപ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചൂടുള്ള ചർച്ചകൾക്ക് വഴി തുറന്നിരിക്കുന്നത്.
പൊള്ളയായ വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ വഞ്ചിച്ചെന്നായിരുന്നു മോദിയെ ലക്ഷ്യം വെച്ചുള്ള നിതിൻ ഗഡ്കരിയുടെ ആദ്യ പ്രസ്താവന.ബിജെപി നേതാക്കളുടെ മണ്ടൻ പരാമർശങ്ങൾക്കെതിരേയും ഗഡ്ഗരി ആഞ്ഞടിച്ചിരുന്നു. കുടുംബം നോക്കാൻ കഴിയാത്തവർ എങ്ങനെ രാജ്യം ഭരിക്കുമെന്ന ഗഡ്കരിയുടെ പരാമർശമാണ് വിവാദങ്ങൾക്ക് ചൂട് പകർന്നിരിക്കുന്നത്.വിശദാംശങ്ങളിലേക്ക്
പൊള്ളയായ വാഗ്ദാനങ്ങൾ
Whatsapp Group 1 | Whatsapp Group 2 |Telegram Group
നടപ്പാക്കാൻ കഴിയാത്ത വാഗ്ദാനങ്ങൾ രാഷ്ട്രീക്കാർ പ്രഖ്യാപിക്കരുതെന്നായിരുന്നു ദിവസങ്ങൾക്ക് മുൻപ് ഒരു പൊതുപരിപാടിക്കിടെ നിതിൻ ഗഡ്കരി പറഞ്ഞത്. വാഗ്ദാനങ്ങൾ നടത്തുന്ന നേതാക്കളെ ജനങ്ങൾക്ക് ഇഷ്ടമാണ്. എന്നാൽ അത് നടപ്പാക്കിയില്ലെങ്കിൽ ഇതേ ജനം നേതാക്കളെ പ്രഹരിക്കുമെന്നായിരുന്നു ഗഡ്കരിയുടെ പ്രസ്താവന.
ഏറ്റുപിടിച്ച് പ്രതിപക്ഷം
2014 വ്യാജ വാഗ്ദാനങ്ങൾ നൽകിയാണ് മോദി അധികാരത്തിൽ ഏറിയതെന്നായിരുന്നു പ്രതിപക്ഷത്തിൻറെ ആരോപണം. ഗഡ്കരിയുടെ പ്രസ്താവന വന്നതോടെ മോദിയെ ലക്ഷ്യം വെച്ച് തന്നെയാണ് അദ്ദേഹം ഇത് പറഞ്ഞതെന്ന ചർച്ചകൾ സജീവമായി.
കുടുംബം നോക്കാത്താവൻ
ഇതിൻറെ ചൂടാറും മുൻപാണ് പുതിയ പ്രസ്താവനയുമായി ഗഡ്കരി വീണ്ടുമെത്തിയത്.കുടുംബം നോക്കാത്തവർ രാജ്യം നോക്കുന്നതെങ്ങനെയെന്നായിരുന്നു മന്ത്രിയുടെ ചോദ്യം. നാഗ്പൂരിൽ എബിവിപിയുടെ പരിപാടിയിൽ വെച്ചായിരുന്നു നിതിൻ ഗഡ്കരിയുടെ കടന്നാക്രമണം.
പാർട്ടിക്ക് വേണ്ടി കുടുംബം വേണ്ടെന്ന്
കുടുംബത്തോടുള്ള ഉത്തരവാദിത്വം നടപ്പാക്കാൻ കഴിയാത്തവർ എങ്ങനെയാണ് രാജ്യം ഭരിക്കുകയെന്ന് ഗഡ്കരി ചോദിച്ചു. ബിജെപിക്ക് വേണ്ടിയും രാജ്യത്തിന് വേണ്ടിയും ജീവിതം മാറ്റിവെച്ചു എന്ന് പറയുന്നവർ ഉണ്ട്. അത്തരക്കാരോട് താൻ ഒരിക്കൽ താൻ കുടുംബത്തെ കുറിച്ച് ചോദിച്ചു.
മറുപടി ഇങ്ങനെ
കുടുംബത്തിൽ ആരെല്ലാമുണ്ടെന്ന ചോദ്യത്തിന് വീട്ടിൽ ഭാര്യയും കുട്ടിയും ഉണ്ടെന്നും തനിക്ക് ഒരു കട ഉണ്ടായിരുന്നെന്നും ലാഭമില്ലാത്തതിനാൽ കട അടച്ചുപൂട്ടിയെന്നുമായിരുന്നു അയാളുടെ മറുപടി.ആദ്യം കുടുംബം നോക്കൂ,എന്നിട്ടാകാം മറ്റെന്തും എന്നായിരുന്നു അവരോടുള്ള തൻറെ മറുപടി,ഗഡ്കരി പറഞ്ഞു.
ആദ്യം വീടിന് വേണ്ടി
കാരണം കുടുംബം നോക്കാത്തവർക്ക് ഒരിക്കലും രാജ്യം നോക്കാൻ കഴിയില്ല. കുടുംബത്തിനും കുട്ടികൾക്കും വേണ്ട ആവശ്യമായ കാര്യങ്ങൾ ചെയ്ത ശേഷം പാർട്ടിക്കും രാജ്യത്തിനും വേണ്ടി പ്രവർത്തിക്കൂവെന്നും താൻ അയാളോട് പറഞ്ഞു. ഗഡ്കരി പ്രസംഗത്തിൽ വ്യക്തമാക്കി.
മോദിയുടെ പ്രസ്താവന
ഗഡ്കരിയുടെ പുതിയ പ്രസ്താവനയും മോദിയെ ലക്ഷ്യം വെച്ചുള്ളതാണെന്നാണ് അഭിപ്രായമുയരുന്നത്. രാജ്യത്തിന് വേണ്ടി കുടുംബം ഉപേക്ഷിച്ചയാളാണ് താൻ എന്നായിരുന്നു മോദി മുൻപ് പറഞ്ഞത്. ഭാര്യയായ യോശോദാ ബെന്നിനെ ഉപേക്ഷിച്ചതിനെതിരെ വിവാദങ്ങൾ ഉയർന്നപ്പോഴായിരുന്നു മോദിയുടെ ഇത്തരത്തിൽ പ്രതികരിച്ചത്.
വീട് വിട്ട് പോയി
പതിനേഴാം വയസിൽ യശോദാ ബെന്നിനെ മോദി വിവാഹം ചെയ്തിരുന്നു. എന്നാൽ മൂന്ന് വർഷങ്ങൾക്ക് ശേഷം ആ ദാമ്പത്യം അവസാനിച്ചു. വിവാഹം കഴിഞ്ഞ ശേഷം മോദിയുടെ നിർബന്ധത്തിന് വഴങ്ങി താൻ പഠിക്കാൻ പോയപ്പോൾ അദ്ദേഹം വീട് വിട്ട് പോയെന്നും പിന്നീട് മടങ്ങിവന്നില്ലെന്നുമായിരുന്നു യശോദാ ബെൻ പറഞ്ഞിരുന്നത്.
ആഗ്രഹമുണ്ടെന്ന് ബെൻ
പ്രധാനമന്ത്രിയായ ശേഷവും മോദിയുടെ ഒപ്പം കഴിയാൻ ആഗ്രഹമുണ്ടെന്ന് യോശാദാ ബെൻ പറഞ്ഞിരുന്നെങ്കിലും മോദി അതിന് തയ്യാറായിരുന്നില്ല.ഭാര്യയെ ഉപേക്ഷിച്ച മോദിയുടെ നടപടിയെ പ്രതിപക്ഷം രൂക്ഷമായി വിമർശിച്ചിട്ടുണ്ട്.