Spread the love

കാസർകോട്: കാസർകോട് ഭിന്നശേഷിക്കാരിയായ പതിനേഴുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ 5 പേർക്കെതിരെ കേസ്.

video
play-sharp-fill

ചൈൽഡ് വെൽഫെയർ കമ്മിറ്റി നൽകിയ റിപ്പോർട്ടിനെത്തുടർന്ന് ബേക്കൽ പൊലീസാണ് അഞ്ച് പോക്സോ കേസുകൾ റജിസ്റ്റർ ചെയ്തത്.

ആദ്യം ഓട്ടോറിക്ഷാ ഡ്രൈവറാണ് പീഡിപ്പിച്ചതെന്നാണ് മൊഴി. തുടർന്ന് ഓട്ടോ ഡ്രൈവറുടെ സുഹൃത്ത് ഉൾപ്പെടെയുള്ള നാല് പേർ കൂടി പീഡിപ്പിച്ചതായി പറയുന്നു. ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ നേതൃത്വത്തിൽ പെൺകുട്ടിയെ കഴിഞ്ഞ ദിവസം ജില്ലാ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് പീഡിപ്പിക്കപ്പെട്ടു എന്ന് വ്യക്തമായത്. വെൽഫെയർ കമ്മിറ്റി നൽകിയ റിപ്പോർട്ടിനെത്തുടർന്നാണ് കേസ് റജിസ്റ്റർ ചെയ്തത്. പ്രതികളെ കണ്ടെത്താൻ പൊലീസ് ശ്രമം തുടങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group