വിവാദങ്ങള്‍ക്കിടെ വീണ്ടും മുഖ്യമന്ത്രിയുടെ സുരക്ഷ കൂട്ടുന്നു

വിവാദങ്ങള്‍ക്കിടെ വീണ്ടും മുഖ്യമന്ത്രിയുടെ സുരക്ഷ കൂട്ടുന്നു

തിരുവനന്തപുരം: വിവാദങ്ങള്‍ കെട്ടടങ്ങും മുമ്പ് വീണ്ടും മുഖ്യമന്ത്രിയുടെ സുരക്ഷ കൂട്ടാനൊരുങ്ങി സര്‍ക്കാര്‍.
മുഖ്യമന്ത്രിക്ക് ഡല്‍ഹിയില്‍ സുരക്ഷ ഒരുക്കാന്‍ രണ്ട് എക്‌സ്‌യുവി വാഹനങ്ങള്‍ വാങ്ങാനാണ് പദ്ധതി. ഇത് സംബന്ധിച്ച് ധനമന്ത്രി ചൊവ്വാഴ്ച്ച നിയമസഭയില്‍ ഉപധനാഭ്യര്‍ഥനയുമായി എത്തി. കൂടാതെ സംസ്ഥാനത്തു മന്ത്രിമാര്‍ അടക്കമുള്ള വിഐപികള്‍ക്കു സുരക്ഷ ശക്തമാക്കാനായി ആറ് ഇന്നോവ കാറുകള്‍ കൂടി വാങ്ങുന്നത് അംഗീകരിക്കാനും മന്ത്രി, സഭയുടെ അനുമതി തേടി.മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സുരക്ഷയ്ക്കായി വന്‍ വാഹനവ്യൂഹത്തെയും പൊലീസ് പടയെയും രംഗത്തിറക്കിയിരിക്കെയാണു വീണ്ടും സുരക്ഷ കൂട്ടാന്‍ എട്ടു വാഹനങ്ങള്‍ വാങ്ങുന്നത്. ആകെ മുക്കാല്‍ കോടിയോളം രൂപയാണു വാഹനങ്ങള്‍ വാങ്ങാന്‍ ചെലവിടുന്നതെന്ന് ഉപധനാഭ്യര്‍ഥനയില്‍ ധനമന്ത്രി വ്യക്തമാക്കി. സാമ്പത്തിക മാന്ദ്യം മൂലം കൂടുതല്‍ തസ്‌കിക പോലും സൃഷ്ടിക്കാന്‍ വിമുഖത കാട്ടിയ സര്‍ക്കാരാണ് ഇപ്പോള്‍ അധികതുക മുടക്കി മന്ത്രിമാരുടെ സുരക്ഷ ശക്തമാക്കാനൊരുങ്ങുന്നത്.

Tags :