വര്‍ഗീയതയ്ക്ക് കാരണം ഖുറാന്‍, മതവിദ്വേഷ പ്രസംഗവുമായി വീണ്ടും ബി.ജെ.പിി എം.എല്‍.എ

വര്‍ഗീയതയ്ക്ക് കാരണം ഖുറാന്‍, മതവിദ്വേഷ പ്രസംഗവുമായി വീണ്ടും ബി.ജെ.പിി എം.എല്‍.എ

Spread the love

ഹൈദരാബാദ്: മതവിദ്വേഷ പ്രസംഗം നടത്തിയ ബിജെപി എംഎല്‍എ വിവാദത്തില്‍. തെലുങ്കാനയിലെ ഗോഷാ മഹല്‍ മണ്ഡലത്തിലെ ബിജെപി എംഎല്‍എയായ ടിജി രാജാ സിങ് ലോധയാണ് ഫേസ്ബുക്കിലൂടെ പോസ്റ്റ് ചെയ്ത വീഡിയയോയിലൂടെ മതവിദ്വേഷ പ്രസ്താവനകള്‍ നടത്തിയത്.ഞാന്‍ ഹിന്ദുമത വിശ്വാസിയാണ്. ജനങ്ങളെ പരസ്പരം സ്‌നേഹിക്കാനാണ് ഹിന്ദു മതം പഠിപ്പിക്കുന്നത്. എന്നാല്‍ ചില മതങ്ങളും അവരുടെ മതഗ്രന്ധങ്ങളും ഹിന്ദുക്കളെ കൊലപ്പെടുത്താനാണ് ആഹ്വാനം ചെയ്യുന്നത്. ഹിന്ുക്കളെ കൊന്നൊടുക്കുന്നവര്‍ക്കൊപപം എങ്ങനെയാണ് താന്‍ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുക്കുക. രാജാ സിങ് ചോദിക്കുന്നു.
തെലുങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു ഇഫ്താര്‍ പാര്‍ട്ടി സംഘടിപ്പിക്കുന്നതിനെ വിമര്‍ശിച്ചാണ് ടിജി രാജാസിങ്ങ് ഫേസ്ബുക്കില്‍ ലൈവ് വീഡിയോ പോസ്റ്റ് ചെയ്തത്. വോട്ടിന് വേണ്ടി ഹിന്ദുക്കളെ കൊന്നുതള്ളുന്ന മുസ്ലീമിന്റെ ഇഫ്താര്‍ വിരുന്നില്‍ താന്‍ ഒരിക്കലും പങ്കെടുക്കില്ലെന്നാണ് എം.എല്‍.എ പറയുന്നു.
തെലുങ്കാനയിലെ നിയമസഭാ അംഗങ്ങള്‍ എല്ലാവരും തന്നെ ഇപ്പോള്‍ ഇഫ്താര്‍ വിരുന്നകള്‍ സംഘടിപ്പിക്കുന്ന തിരക്കിലാണ്. തലയില്‍ തൊപ്പിയൊക്കെ വെച്ച് സെല്‍ഫി എടുത്തുമൊക്കെയാണ് ഇവര്‍ മുസ്ലീങ്ങളെ പ്രീണിപ്പിക്കാന്‍ നോക്കുന്നത്. ആ മതക്കാര്‍ക്കൊപ്പം ഇരുന്ന് ആഘോഷിക്കുന്നവരുടെ ലക്ഷ്യം വോട്ട് ബാങ്കാണ്. എന്നാല്‍ വോട്ടിന് വേണ്ടി മുസ്ലീങ്ങളെ പിന്തുണയ്‌ക്കേണ്ട ആവശ്യം തനിക്കില്ലെന്നും വിഡിയിലൂടെ പറയുന്ന എം.എല്‍.എ
രാജ്യത്ത് തീവ്രവാദം വളര്‍ത്തുന്നത് മുസ്ലീങ്ങളുടെ മത ഗ്രന്ധമായ ഖുറാനാണെന്നും ആരോപിക്കുന്നു. ആ പച്ച പുസ്തകമാണ് തീവ്രവാദത്തിന്റെ ഉറവിടം. അത് ഇന്ത്യയില്‍ നിരോധിക്കണം. ഖുറാന്‍ ഇന്ത്യയില്‍ നിരോധിക്കാന്‍ താന്‍ പോരാടും. മുസ്ലീങ്ങളില്ലാത്ത ഒരു അഖണ്ഡ ഹിന്ദുരാഷ്ട്രമാണ് തന്റെ സ്വപ്നം.
അയോധ്യയിലെ രാമക്ഷേത്രം നിര്‍മ്മിച്ച്, രാജ്യത്ത് മുഴുവന്‍ വോഗവധം നിരോധിച്ച്, പലായനം ചെയ്ത കാശ്മീര്‍ പണ്ഡിറ്റുകളെ മടക്കി ഇന്ത്യയില്‍ എത്തിച്ച് തന്റെ അഖണ്ഡ ഭാരതത്തിനായി താന്‍ സ്വപ്നം കാണുകയാണ്.