ലോകം കാത്തിരുന്ന കൂടിക്കാഴ്ച്ച തുടങ്ങി

ലോകം കാത്തിരുന്ന കൂടിക്കാഴ്ച്ച തുടങ്ങി

സിംഗപ്പൂര്‍: ലോകം കാത്തിരുന്ന കൂടിക്കാഴ്ച്ചയ്ക്ക് സിംഗപ്പൂരില്‍ തുടക്കമായി. രണ്ട് രാഷ്ട്ര തലവന്മാര്‍ തമ്മിലുള്ള കൂടിക്കാഴ്ച ഹസ്തദാനത്തോടെയാണ് തുടങ്ങിയത്. വടക്കന്‍ കൊറിയന്‍ തലവന്‍ കിം ജോംഗ് ഉന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള ചരിത്രപ്രസിദ്ധമായ കൂടിക്കാഴ്ച സിംഗപ്പൂരിലെ സെന്റോസാ ദ്വീപിലെ ആഡംബര ഹോട്ടലായ കാപ്പെല്ലയിലാണ് നടക്കുന്നത്. ഹോട്ടലിലേക്ക് കയറും മുമ്പ് ഇരു നേതാക്കളും കൈകൊടുത്തു. ആണവ നിരായുധീകരണം ഉള്‍പ്പെടെ യുള്ള അനേകം വിഷയങ്ങള്‍ ഉള്‍പ്പെടെ ലോകം ആകാംഷയോടെ കാത്തിരിക്കുന്ന ഒട്ടേറെ വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചാവിഷയമാകും. വടക്കന്‍ കൊറിയയുടെ ആണവപരീക്ഷണങ്ങളെ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുകയും ലോകം ആണവയുദ്ധ ഭീഷണിയുടെ നിഴലിലാകുകയും ചെയ്ത സാഹചര്യത്തിന് പിന്നാലെയാണ് ഇരു നേതാക്കളും കൂടിക്കാഴ്ചയ്ക്ക് സമ്മതിച്ചിരിക്കുന്നത്

Tags :