video

00:00

രാഹൂലിനെ വെട്ടി സ്മൃതി: ബി.ജെ.പിയുടെ ഇഫ്താറിനെത്തിയവര്‍ മുത്തലാഖിന് ഇരയായ സ്ത്രീകള്‍

രാഹൂലിനെ വെട്ടി സ്മൃതി: ബി.ജെ.പിയുടെ ഇഫ്താറിനെത്തിയവര്‍ മുത്തലാഖിന് ഇരയായ സ്ത്രീകള്‍

Spread the love

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനി സംഘടിപ്പിച്ച ഇഫ്താറില്‍ എത്തിയവരില്‍ ഏറെയും മുത്തലാഖിന് ഇരയായവര്‍.കേന്ദ്രമന്ത്രി നഖ് വിയുടെ വീട്ടില്‍ സംഘടിപ്പിച്ച ചടങ്ങില്‍ അനേകം കേന്ദ്രമന്ത്രിമാരും മൊഴിചൊല്ലപ്പെട്ടവരുടെ കുടുംബങ്ങളും പങ്കെടുത്തു.മുത്തലാഖിലൂടെ മൊഴിചൊല്ലപ്പെട്ടവര്‍ക്കും കുടുംബങ്ങള്‍ക്കും വേണ്ടിയായിരുന്നു ബിജെപിയുടെ വിരുന്ന്. കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വിയുടെ നേതൃത്വത്തില്‍, അദ്ദേഹത്തിന്റെ വസതിയിലായിരുന്നു വിരുന്ന്. രാഹുല്‍ വിരുന്നൊരുക്കിയതു രാഷ്ട്രീയതാല്‍പര്യങ്ങളുടെ പേരിലാണെന്നും തങ്ങളുടേത് ആവശ്യക്കാരെ അറിഞ്ഞുള്ളതാണെന്നുമായിരുന്നു നഖ്വിയുടെ പ്രതികരണം. കേന്ദ്രമന്ത്രിമാരായ രവിശങ്കര്‍ പ്രസാദ്, പ്രകാശ് ജാവദേക്കര്‍ എന്നിവരും ബിജെപി നേതാക്കളും വിരുന്നില്‍ പങ്കെടുത്തു.