യൂത്ത് ഫ്രണ്ട് (എം) ജന്മദിന സമ്മേളനവും, ജോസ് കെ.മാണി എം.പിക്ക് സ്വീകരണവും

യൂത്ത് ഫ്രണ്ട് (എം) ജന്മദിന സമ്മേളനവും, ജോസ് കെ.മാണി എം.പിക്ക് സ്വീകരണവും

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കേരളാ യൂത്ത്ഫ്രണ്ട് (എം) 48-ാം മത് ജന്മദിന സമ്മേളനവും, രാജ്യസഭാ അംഗമായി തിരിഞ്ഞെടുക്കപ്പെട്ട ജോസ് കെ മാണി എം.പിക്ക് സ്വീകരണവും, 21 -6-2018 വ്യഴാഴ്ച്ച 10 AM ന് തിരുവനന്തപുരം അദ്ധ്യാപക ഭവൻ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടും. സമ്മേളനം കേരള കോൺഗ്രസ് (എം) ചെയർമാൻ കെ. എം മാണി MLA ഉദ്ഘാടനം ചെയ്യും, പാർട്ടി വർക്കിങ്ങ് ചെയർമാൻ PJ ജോസഫ് MLA മുഖ്യ പ്രസംഗം നടത്തുന്ന യോഗത്തിൽ യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ അദ്ധ്യക്ഷത വഹിക്കും. പാർട്ടി ഡെപ്യൂട്ടി ചെയർമാൻ CF തോമസ് MLA, ജോയി എബ്രാഹം എം.പി, MLA മാരായ മോൻസ് ജോസഫ്, റോഷി അഗസ്റ്റ്യൻ, എൻ.ജയരാജ്, പാർട്ടിയുടെയും യൂത്ത് ഫ്രണ്ടിന്റെയും സംസ്ഥാന നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും, എന്ന് യൂത്ത്ഫ്രണ്ട് ജനറൽ സെക്രട്ടറി എം.മോനിച്ചൻ അറിയിച്ചു.