ടോവിനോയുടെ കുപ്രസിദ്ധ പയ്യന്റെ ടീസര്‍ കാണാം

ടോവിനോയുടെ കുപ്രസിദ്ധ പയ്യന്റെ ടീസര്‍ കാണാം

ടോവിനോ തോമസിനെ നായകനാക്കി മധുപാല്‍ സംവിധാനം ചെയ്യുന്ന ഒരു കുപ്രസിദ്ധ പയ്യന്‍ എന്ന ചിത്രത്തിന്റെ ടീസര്‍ എത്തി. ഒഫീഷ്യല്‍ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ടോവിനോയാണ് ടീസര്‍ പുറത്തു വിട്ടത്. ചിത്രത്തില്‍ അജയന്‍ എന്ന പാല്‍ക്കാരന്‍ പയ്യനായാണ് ടോവിനോ എത്തുന്നത്. നിമിഷ സജയനാണ് ചിത്രത്തില്‍ ടോവിനോയുടെ നായികയായെത്തുന്നത്.

2012ല്‍ പുറത്തിറങ്ങിയ ഒഴിമുറക്കു ശേഷം മധുപാല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു
കുപ്രസിദ്ധ പയ്യന്‍.. ജീവന്‍ ജോബ് തോമസാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്.

Tags :