കോട്ടയത്ത് വീണ്ടും കഞ്ചാവ് വേട്ട: അഞ്ച് യുവാക്കള്‍ പിടിയില്‍

കോട്ടയത്ത് വീണ്ടും കഞ്ചാവ് വേട്ട: അഞ്ച് യുവാക്കള്‍ പിടിയില്‍

കോട്ടയം: ജില്ലയില്‍ വീണ്ടും കഞ്ചാവ് വേട്ട. തിങ്കളാഴ്ച്ച വൈകുന്നേരം കഞ്ചാവുമായി അഞ്ച് യുവാക്കളെ എക്‌സൈസ് പിടികൂടി.
മെഡി: കോളേജ് ഭാഗത്തുനിന്നാണ് ഏറ്റുമാനൂര്‍ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ രാഗേഷ് ബി ചിറയാത്തിന്റെ നേതൃത്വത്തില്‍ ഇവരെ പിടികൂടിയത്. ജോസഫ് എബ്രാഹം, ( 20) സച്ചിന്‍ മാണി (20) ജോഷ്വാ പ്രാന്‍സിസ് (22) ക്രിസ്റ്റി സാബു (22) ജിസ് ജോര്‍ജ് (21) എന്നിവരെയാണ് പിടികൂടിയത്. ഇവരുടെ പക്കല്‍ നിന്നും 30 ഗ്രാം ഗഞ്ചാവും കഞ്ചാവ് ബീഡികളും കണ്ടെടുത്തു.പ്രതികള്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ സഹിതം കസ്റ്റഡിയില്‍ എടുത്തു.റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ ബിനോദ്, ജോസ് സി.ഇ.ഒ.മാരായ ആരോമല്‍, ദീപേഷ്, രഞ്ജിത്ത്, ജോബി, സുമോദ്, സുരേഷ് ബാബു എന്നിവര്‍ പങ്കെടുത്തു.