കാലാപാനിക്ക് ശേഷം വീണ്ടും ലാലേട്ടനും പ്രഭുവും ഒന്നിക്കുന്നു

കാലാപാനിക്ക് ശേഷം വീണ്ടും ലാലേട്ടനും പ്രഭുവും ഒന്നിക്കുന്നു

കാലാപാനിക്ക് ശേഷം വീണ്ടും ലാലേട്ടനും പ്രഭുവും ഒന്നിക്കുന്നു. കാലാപാനി ഒരുക്കിയ പ്രിയദര്‍ശന്‍ സിനിമയില്‍ തന്നെയാണ് ഇരുവരും വീണ്ടും ഒരുമിച്ചെത്തുന്നത്.
പ്രിയദര്‍ശന്റെ കുഞ്ഞാലിമരക്കാറിലാണ് പ്രഭുവും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നത്.

നേരത്തെ പുലിമുരുകന്‍ സിനിമയില്‍ പ്രഭുവിനെ സമീപിച്ചിരുന്നെങ്കിലും അത് നടന്നില്ല. എന്നാല്‍ ആ അവസരം നഷ്ടമായത് മറ്റൊരു ചരിത്ര മുഹൂര്‍ത്തത്തിന് വഴിതുറന്നു. കാലാപാനി എന്ന ചിത്രത്തിലൂടെയാണ് പ്രഭു മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് മലയാളി മാമന് വണക്കം, വാര്‍ ആന്റ് ലവ്, കണ്ണിനും കണ്ണാടിയ്ക്കും (അതിഥി വേഷം), പ്രമാണി, ബെസ്റ്റ് ഓഫ് ലക്ക്, ഡ്രാക്കുള എന്നീ മലയാള സിനിമകളുടെ ഭാഗമായി പ്രഭു മലയാളത്തില്‍ എത്തി.

മരക്കാര്‍, അറബിക്കടലിന്റെ സിംഹം എന്നാണ് പ്രിയദര്‍ശന്റെ ബിഗ് ബജറ്റ് ചിത്രത്തിന് പേര്. ചിത്രം നിര്‍മിക്കുന്നത് ആന്റണി പെരുമ്പാവൂരും കോണ്‍ഫിഡന്റ് ഗ്രൂപ്പും മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റും ചേര്‍ന്നും. ചിത്രീകരണം നവംബറില്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിനിമയുടെ താരനിര്‍ണയം പുരോഗമിക്കുകയാണ്. കുഞ്ഞാലി ഒന്നാമനായി മധു േവഷമിടുന്നു. ബോളിവുഡില്‍ നിന്നും ഒരു സൂപ്പര്‍താരം അഭിനയിക്കുന്നുണ്ട്.