കാലവര്‍ഷം കൊച്ചിക്ക് സമ്മാനിച്ചത് കനത്ത നാശം

കാലവര്‍ഷം കൊച്ചിക്ക് സമ്മാനിച്ചത് കനത്ത നാശം

Spread the love

കൊച്ചി: കഴിഞ്ഞ കുറച്ചു ദിവസമായി പെയ്യുന്ന മഴ കൊച്ചിക്കുണ്ടാക്കിയത് കനത്ത നഷ്ടം.
കാലവര്‍ഷക്കെടുതിയില്‍ ഇതുവരെ നശിച്ചത് 100 ഹെക്ടര്‍ കൃഷി. ജില്ലയില്‍ നഷ്ടം2.5 കോടി രൂപ. കൃഷി ഭവനുകള്‍ നല്‍കിയ പ്രാഥമിക കണക്കുകള്‍ പ്രകാരം ഇത്തവണ കാറ്റിലും മഴയിലും ഉണ്ടായ നഷ്ടം പൂര്‍ണമായി ശേഖരിച്ചിട്ടില്ല. 97 കൃഷിഭവനുകളില്‍ നിന്നും ലഭിച്ച കണക്കുകള്‍ പ്രകാരം 2438 തെങ്ങുകളും 6346 വാഴകളും 1736 കവുങ്ങുകളും 738 കുരുമുളകുകളും നശിച്ചു. ചൊവ്വാഴ്ച ഉണ്ടായ മഴക്കെടുതിയിലാണ് കൃഷി നാശം കൂടുതലും. ജില്ലയിലെ കൃഷി ഭവനുകളാണ് അതത് പ്രദേശത്തെ കൃഷി നാശനഷ്ടത്തിന്റെ സ്ഥിതിവിവര കണക്കുകള്‍ ശേഖരിച്ച് നല്‍കുന്നത്.

ശക്തമായ കാറ്റിലും മഴയിലും 15 വീടുകള്‍ പൂര്‍ണ്ണമായും 156 വീടുകള്‍ ഭാഗീകമായും തകര്‍ന്നതായാണ് ദുരന്തനിവാരണ വകുപ്പിന്റെ കണക്കുകള്‍. ബുധനാഴ്ച ഒറ്റദിവസത്തെ മഴയില്‍ 18 വീടുകളാണ് ഭാഗീകമായി തകര്‍ന്നു. കൊച്ചി താലൂക്ക് ഒഴികെ മറ്റെല്ലാ താലൂക്കുകളിലും കാലവര്‍ഷ ക്കെടുതിയില്‍ വീടുകള്‍ നശിച്ചു. വില്ലേജുകള്‍ ശേഖരിച്ച് താലൂക്ക് ഓഫീസുകള്‍ക്ക് നല്‍കുന്ന സ്ഥിതിവിവര കണക്കുകള്‍ പൂര്‍ണമായിട്ടില്ല.

കഴിഞ്ഞ വര്‍ഷം ജൂണിലും ഭീമമായ കൃഷി നാശമുണ്ടായി. പ്രതികൂല കാലാവസ്ഥയില്‍ കര്‍ഷകര്‍ക്കുണ്ടാകുന്ന നഷ്ടപരിഹാരം വളരെ തുച്ഛമാ ണ്.കാലവര്‍ഷക്കെടുയില്‍ കഴിഞ്ഞ വര്‍ഷം ലഭിച്ചതാകട്ടെ വെറും 21 ലക്ഷം കേന്ദ്ര വിഹിതം മാത്രമായിരുന്നു. കര്‍ഷകരുടെ കണ്ണീരൊപ്പാന്‍ ഇനി സംസ്ഥാന സര്‍ക്കാര്‍ കനിയണം. വര്‍ഷത്തില്‍ രണ്ട് തവണയാണ് കേന്ദ്ര, സംസ്ഥാന വിഹിതം ലഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം രണ്ടര കോടി ചോദിച്ചെങ്കിലും പൂര്‍ണമായി കൊടുക്കാനുള്ള തുക കിട്ടിയിട്ടില്ലെന്ന് കൃഷി വകുപ്പ് അധികൃതര്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞവര്‍ഷത്തെ കാലവര്‍ഷത്തില്‍ വാഴ കൃഷിക്കായിരുന്നു കനത്ത നാശനഷ്ടം, 1.37 കോടി. 22 ഹെക്ടറിലെ കുലച്ച വാഴകളാണ് ശക്തമായ കാറ്റിലും മഴയിലും നിലം പൊത്തിയത്. 10.5 ഹെക്ടറിലെ 26,270 കുലക്കാത്ത വാഴകളും നഷ്ടപ്പെട്ടു, നഷ്ടം 26.27 ലക്ഷം രൂപ. ടാപ്പ് ചെയ്യാത്ത 4075 റബര്‍ തൈകളും ടാപ്പിങുള്ള 8671 റബറുകളും കാലവര്‍ഷക്കെടുതിയില്‍ നശിച്ചു, നഷ്ടം 71.33 ലക്ഷം രുപ. ആറ് ഹെക്ടറിലെ 1025 കായ്ഫലമുള്ള ജാതി നശിച്ചത് വഴി എട്ടര ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായി. കായഫലം ഉള്ളതും ഇല്ലാത്തതുമായ തെങ്ങുകള്‍, അടക്കാമരങ്ങള്‍, കുരുമുളക്, പച്ചക്കറിക്കള്‍ ഉള്‍പ്പെടെയാണ് കാലവര്‍ഷത്തില്‍ നശിച്ചത്.

Tags :