സ്വന്തം ലേഖകൻ
ബന്ദിപ്പൂർ: ബന്ദിപ്പൂർ വനത്തിലൂടെയുള്ള രാത്രിയാത്ര നിരോധനം സുപ്രീംകോടതിയിൽ ബദൽ നിർദേശം സമർപ്പിക്കണമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. കേരള, കർണാടക സർക്കാരുകളുടെ പൊതുഗതാഗത സർവീസുകൾ മാത്രം രാത്രികാലങ്ങളിൽ കടത്തിവിടുന്ന രീതിയിലുളള ബദൽ നിർദേശമാണ് കേരളത്തിന്റെ പരിഗണനയിലുളളത്. നിരോധനം നീക്കാനാവില്ലെന്നാണ് കടുവ സംരക്ഷണ അതോറിറ്റി നിലപാടെടുത്തിരിക്കുന്നത്.