
ആലപ്പുഴ: മണ്ഡല പര്യടനത്തിനിടെ കോണ്‍ഗ്രസ് നേതാക്കളോട് ക്ഷുഭിതനായി ജി സുധാകരൻ.
പര്യടനത്തിനുള്ള ജീപ്പില്‍ കാലുവയ്ക്കാൻ ഉള്‍പ്പെടെ പ്രത്യേക സൗകര്യങ്ങള്‍ ഇല്ലെന്നുപറഞ്ഞാണ് തോട്ടപ്പള്ളിയില്‍ കോണ്‍ഗ്രസ് നേതാക്കളോടും ജീപ്പ് ഡ്രൈവറോടും സുധാകരൻ പരസ്യമായി പൊട്ടിത്തെറിച്ചത്.
ജീപ്പില്‍ പുറകില്‍ നിന്ന് പര്യടനം നടത്താനായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ ആദ്യം മുന്നോട്ടുവച്ച നിർദ്ദേശം. എന്നാല്‍ നില്‍ക്കാൻ വേണ്ട സൗകര്യങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടിയതോടെ മുൻവശത്ത് ഇരുന്ന് യാത്രചെയ്യാൻ ആവശ്യപ്പെട്ടു. അപ്പോഴാണ് കാലുവയ്ക്കാനുള്ള സൗകര്യങ്ങളില്ലെന്നുപറഞ്ഞ് നേതാക്കളോടും ജീപ്പ് ഡ്രൈവറോടും സുധാകരൻ ക്ഷുഭിതനായത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സുധാകരന്റെ പെരുമാറ്റത്തില്‍ അമ്പലപ്പുഴ മണ്ഡലത്തിലെ നേതാക്കള്‍ക്കും പ്രവർത്തകർക്കും കടുത്ത അമർഷമുണ്ടെങ്കിലും അവർ ആരും പ്രതികരിക്കുന്നില്ല. സുധാകരന്റെ രീതികളോടുള്ള എതിർപ്പ് മണ്ഡലത്തിലെയും ജില്ലയിലെയും നേതാക്കള്‍ ഇതിനകം തന്നെ പാർട്ടിയിലെ ഉന്നത നേതാക്കളെ അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
തോട്ടപ്പള്ളിയില്‍ മാത്രമല്ല മറ്റിടങ്ങളിലെ പര്യടനത്തിലും പലപ്പോഴും സുധാകരൻ ഏറെ ക്ഷുഭിതനാണ്. സുധാകരന് യു ഡി എഫ് പിന്തുണ നല്‍കുന്നതില്‍തന്നെ പലർക്കും കടുത്ത എതിർപ്പുണ്ടായിരുന്നു. പൊട്ടിത്തെറിക്കുന്ന പെരുമാറ്റംകൂടിയായപ്പോള്‍ ആ എതിർപ്പ് കൂടുമാേ എന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ആശങ്ക.



