
നഗമ്പടത്ത് വൻ തീപിടുത്തം പുസ്തകം വിൽക്കുന്ന കടകൾ കത്തി നശിച്ചു. തീ അണക്കാനുള്ള ശ്രമം തുടരുകയാണ്
കോട്ടയം : നഗര മധ്യത്തിൽ നാഗമ്പടത്ത് വൻതീപിടുത്തം. നാഗമ്പടം കൃര്യൻ ഉതുപ്പ് റോഡിൽ പഴയ പുസ്തകങ്ങൾ വിൽക്കുന്ന കടയ്ക്കാണ് തീ പിടിച്ചത്.
കട പൂർണമായും കത്തിനശിച്ചു. അഗ്നി രക്ഷാ സേന എത്തി തീ അണയ്ക്കുകയാണ്.
വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു തീ പിടുത്തം. തീ പടർന്നത് എങ്ങനെയാണ് എന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇപ്പളും തീ ആളിക്കത്തുകയാണ്.
Third Eye News Live
0