video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

Wednesday, May 21, 2025
HomeCrimeഎഡിജിപി സുധേഷ്‌കുമാര്‍ തനി മാടമ്പി: പട്ടിക്ക് യാത്ര ചെയ്യാനും സര്‍ക്കാര്‍ വാഹനം

എഡിജിപി സുധേഷ്‌കുമാര്‍ തനി മാടമ്പി: പട്ടിക്ക് യാത്ര ചെയ്യാനും സര്‍ക്കാര്‍ വാഹനം

Spread the love

 

തിരുവനന്തപുരം: പൊലീസ്‌ഡ്രൈവറെ എഡിജിപിയുടെ മകള്‍ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് പുറത്തു വരുന്നത് കേട്ടാല്‍ ഞെട്ടുന്ന വാര്‍ത്തകള്‍. എഡിജിപി സുധേഷ്‌കുമാര്‍ തനി മാടമ്പിയാണൈന്ന് തെളിയിക്കുന്നകാര്യങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ഒദ്യോഗികവാഹനത്തിന് പുറമേ അനധികൃതമായി അദ്ദേഹം ഉപയോഗിക്കുന്നത് നാലോളം സര്‍ക്കാര്‍ വാഹനങ്ങള്‍ .എന്തിനേറെ പറയണം സുധേഷ്‌കുമാറിന്റെ പട്ടിക്ക് യാത്ര ചെയ്യാനും പോലീസ് വാഹനമാണ് ഉപയോഗിക്കുന്നത് വീട്ടുജോലിക്കാവട്ടെ പതിനഞ്ചിലധികം പൊലീസുകാര്‍ വേറെയും.

എഡിജിപി സുധേഷ്‌കുമാറിതിരെ നിരവധി ആരോപണങ്ങളാണ് ഉയരുന്നത്. കേരളത്തിലെ ഒന്‍പത് പ്രധാന ബറ്റാലിയനുകളുടെ ചുമതലയുളള എഡിജിപിയായ അദ്ദേഹം നാലോളം വാഹനങ്ങള്‍ അനധികൃതമായി ഉപയോഗിക്കുന്നുണ്ട്.

ഔദ്യോഗകമായി സര്‍ക്കാര്‍ നല്‍കിയ വാഹനത്തിന് പുറകെയാണ് ഈ വാഹനങ്ങള്‍ ഉപയോഗിക്കുന്നത്. വിവിധ ബറ്റാലിയനുകളിലേക്ക് ആഭ്യന്തരവകുപ്പ് നല്‍കിയ വാഹനങ്ങള്‍ ആണ് സ്വന്തം വീട്ടാവശ്യത്തനായി ഇദ്ദേഹം കസ്റ്റഡിയില്‍ വെച്ചിരിക്കുന്നത്. ഇതില്‍ ഒരു വാഹനത്തില്‍ യാത്ര ചെയ്യുന്നത് അദ്ദേഹത്തിന്റെ പട്ടിയാണെന്നത് കൗതുകം ഉയര്‍ത്തുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മകളുടെ ശരീരസംരക്ഷണത്തനും വ്യായമത്തിനുമായി ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയെ പ്രത്യേകമായി നിയമിച്ചിട്ടുണ്ട്. മകളോടെപ്പം പ്രഭാത സവാരിക്ക് കൂടെ പോകുക വ്യായമത്തിന് ആവശ്യമായ ഉപദേശങ്ങള്‍ നല്‍കുകയാണ് ഇവരുടെ ജോലി. വാഹനങ്ങള്‍ ഒടിക്കുന്നതിനായി മൂന്ന് ഡ്രൈവറന്‍മാരെയും വീട്ടിലേയും ഓഫീസിലേയും സുരക്ഷക്കായി 11 പുരുഷ പോലീസുകാരെയും നിയോഗിച്ചുണ്ട്.

വിവിധ ബറ്റാലിയനുകളിലെ ക്യാന്റീന്‍ ജോലീക്കായി കൊടുത്തിരിക്കുന്ന കുക്ക് , സ്വീപ്പര്‍ , കാര്‍പെന്റര്‍ , എന്നീ തസ്തികയില്‍ ജോലി ചെയ്യുന്ന നിരവധി പേരെ വീട്ടുജോലിക്കായി നിയോഗിച്ചിട്ടുണ്ട്.

കൂടെ ജോലി ചെയ്യുന്ന കീ!ഴുദ്ദേഗസ്ഥരോട് വളരെ മോശമായിട്ടാണ് സുധേഷ്‌കുമാറും കുടുംബവും പെരുമാരുന്നതെന്ന ആക്ഷേപം പോലീസുകാര്‍ ഉന്നയിക്കുന്നു. മാനസിക പീഡനത്തില്‍ മനം നൊന്ത് അടുത്തിടെയാണ് ഒരു ഡ്രൈവര്‍ നീണ്ട അവധിയില്‍ പ്രവേശിച്ചു.

മുന്‍ മന്ത്രിയും നിലവില്‍ എംപിയുമായ ഒരു മുതിര്‍ന്ന മുസ്ലീം ലീഗ് നേതാവ് തിരുവനന്തപുരം താമസിക്കുന്ന വാടക വീട് തനിക്ക് ഇടനില നിന്ന് വാങ്ങി നല്‍കാത്തതിന് ഒരു മുതിര്‍ന്ന കമാന്‍ഡിനെ പരസ്യമായി ശകാരിച്ചതും സേനയില്‍ അങ്ങാടി പാട്ടാണ്.

ഇതടക്കം നിരവധി ആരോപണങ്ങളാണ് അദ്ദേഹത്തിനും കുടുംബത്തിനും എതിരെ ഉയരുന്നത് . കരാട്ടെ ബ്‌ളാക്ക് ബെല്‍റ്റ് ജേതാവായ മകള്‍ സ്വന്തം ഡ്രൈവറുടെ പുറത്ത് കൈതരിപ്പ് തീര്‍ത്തിട്ടും സുധേഷ്‌കുമാര്‍ മൗനം തുടരുകയാണ്. അതിനിടെ ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ അന്വേഷണചുമതല സിറ്റി ക്രൈംബ്രാഞ്ചിന് കമ്മീഷണര്‍ കൈമാറി.

അസിസ്റ്റന്റ് കമ്മീഷണര്‍ സന്തോഷാവും കേസ് ഇനി അന്വേഷിക്കുക. ചാടി കയറി അറസ്റ്റ് വേണ്ടന്നതാണ് പോലീസ് തല്‍കാലം സ്വീകരിച്ചിരിക്കുന്ന നിലപാട്. കോടതി അവധിയായതിനാല്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് പെണ്‍കുട്ടി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments