video
play-sharp-fill

ഭക്തസൂർദാസ് ജയന്തി ദിനത്തിൽ സക്ഷമ സംഘടിപ്പിക്കുന്ന ഭിന്നശേഷി കലാമേള സൂർസാഗർ 2025ൻ്റെ നടത്തിപ്പിനായി 51 അംഗ സ്വാഗതസംഘം രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു

ഭക്തസൂർദാസ് ജയന്തി ദിനത്തിൽ സക്ഷമ സംഘടിപ്പിക്കുന്ന ഭിന്നശേഷി കലാമേള സൂർസാഗർ 2025ൻ്റെ നടത്തിപ്പിനായി 51 അംഗ സ്വാഗതസംഘം രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു

Spread the love

കോട്ടയം: ഭിന്നശേഷി ക്ഷേമ സംഘടനയായ സക്ഷമ മെയ് 2 ന് ഭക്തസൂർദാസ് ജയന്തി ദിനത്തിൽ സംഘടിപ്പിക്കുന്ന ഭിന്നശേഷി കലാമേള സൂർസാഗർ 2025 ൻ്റെ നടത്തിപ്പിനായി 51 അംഗ സ്വാഗതസംഘം രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു.

സക്ഷമ സംസ്ഥാന പ്രസിഡണ്ട് ഡോ. ബാലചന്ദ്രൻ മന്നത്തിൻ്റെ അദ്ധ്യക്ഷതയിൽ കോട്ടയം തിരുനക്കര സ്വാമിയാർ മഠത്തിൽ ചേർന്ന സ്വാഗത സംഘ രൂപികരണ യോഗം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ ആശംസ പ്രസംഗം നടത്തി.

സക്ഷമ സംസ്ഥാന ജോ. സെക്രട്ടറി എൻ ശ്രീജിത്ത്, ജില്ലാ സെക്രട്ടറി സ്വപ്ന ശ്രീരാജ്, മഹേഷ് മുട്ടമ്പലം തുടങ്ങിയവർ സംസാരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വാഗത സംഘം രക്ഷാധികാരിമാരായി റിട്ട. ജസ്റ്റിസ് പദ്മശ്രീ കെ റ്റി തോമസ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, പി സി ജോർജ് (മുൻ ചീഫ് വിപ്പ്), ബ്രഹമശ്രീ സൂര്യൻ സുബ്രഹമണ്യൻ ഭട്ടതിരി (സൂര്യകാലടി മന), പുതുപള്ളി എംഎൽഎ ചാണ്ടി ഉമ്മൻ ചെയർമാൻ: ഡോ. വിനോദ് വിശ്വനാഥൻ (ഭാരത് ഹോസ്പിറ്റൽ), വൈസ് ചെയർമാൻ: സി എൻ രാജഗോപാൽ, അനിൽ രാധാകൃഷ്ണൻ, ജനറൽ കൺവീനർ: പി ജി ഗോപാലകൃഷ്ണൻ (തപസ്യ സംസ്ഥാന സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

മെയ് 2 ന് കോട്ടയം മൗണ്ട് കാർമൽ ഗേൾസ് ഹൈസ്കൂളിൽ നടത്തപ്പെടുന്ന സൂർസാഗർ 2025 കലാമേളയിൽ പങ്കെടുക്കുന്ന മുഴുവൻ മത്സരാർത്ഥികൾക്കും പാരിതോഷികവും വിജയികൾക്ക് ക്യാഷ് പ്രൈസും നൽകും. ചിത്രരചന, ലളിത ഗാനം, മിമിക്രി, പ്രസംഗം, ഗ്രൂപ്പ് ഡാൻസ് ഇനങ്ങളിൽ സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി ജില്ലയിലെ ഭിന്നശേഷി കലാകാരന്മാർ മാറ്റുരയ്ക്കുന്ന സൂർസാഗർ 2025ൽ പങ്കെടുക്കുന്നതിന് ഏപ്രിൽ 20 നുള്ളിൽ രജിസ്റ്റർ ചെയ്യണം. ( ഫോൺ 9633133244)