
‘സോംബി ഡിയർ ഡിസീസ്’മനുഷ്യരിലും മൃഗങ്ങളിലും രോഗങ്ങളുണ്ടാക്കാന്‍ കഴിവുള്ള പ്രോടീൻ;ആശങ്കയിൽ ശാസ്ത്രലോകം.
സ്വന്തം ലേഖിക
രോഗകാരികളായ പിയോണിന്റെ വികാസത്തിലൂടെ പടരുന്ന ‘സോംബി ഡിയര് ഡിസീസ്’ ന്‌റെ ആശങ്കയില്‍ ശാസ്ത്രലോകം. വ്യോമിങ്ങിലെ യെല്ലോസ്റ്റോണ്‍ നാഷണല്‍ പാര്‍ക്കില്‍ കണ്ടെത്തിയ ഒരു മാനിന്റെ ശവശരീരത്തില്‍ പ്രിയോണ്‍ രോഗം പോസിറ്റീവായതായി കഴിഞ്ഞ മാസം കണ്ടെത്തിയിരുന്നു.
ക്രോണിക് വേസ്റ്റിങ് ഡിസീസ്’ (സിഡിസി) എന്നതാണ് സോംബി രോഗത്തിന്റെ ശാസ്ത്രീയ നാമം.
പ്രിയോണ്‍സ് പകരാന്‍ കഴിയുന്നതും മസ്തിഷ്‌കത്തില്‍ കാണപ്പെടുന്ന സെല്ലുലാര്‍ പ്രോട്ടീനുകളെ ബാധിക്കാന്‍ സാധ്യതയുള്ളവയുമാണ്. സാധാരണ ആരോഗ്യമുള്ള മസ്തിഷ്‌ക പ്രോട്ടീനുകള്‍ പ്രിയോണ്‍ വഴി അസാധാരണമായ മടക്കുകള്‍ സൃഷ്ടിക്കുന്നു. ഇത് ഒരു തരം പ്രോട്ടീന്‍ കൂടിയാണ്. മനുഷ്യരിലും മൃഗങ്ങളിലും രോഗങ്ങളുണ്ടാക്കാന്‍ ഇതിന് കഴിവുണ്ട്. രോഗബാധിതമായ മാംസം കഴിക്കുന്നതിലൂടെ മനുഷ്യരിലേക്ക് ഇതു പടരാന്‍ സാധ്യതയുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെട്ടെന്ന് വികസിക്കുന്ന ഡിമെന്‍ഷ്യ, മതിഭ്രമം, നടക്കാനും സംസാരിക്കാനും ബുദ്ധിമുട്ട്, ആശയക്കുഴപ്പം, ക്ഷീണം, പേശികളുടെ കാഠിന്യം എന്നിവയാണ് പ്രിയോണ്‍ രോഗങ്ങളുടെ ചില സാധാരണ ലക്ഷണങ്ങള്‍.
മാനുകളെ ബാധിക്കുന്ന പ്രിയോണ്‍ രോഗം അതിന്റെ വടക്കേ അമേരിക്കന്‍ ജനസംഖ്യയില്‍ അതിവേഗം പടരുന്നതായാണ് സൂചന. മാനുകളെ ബാധിക്കുന്ന പ്രിയോണ്‍ രോഗം അതിന്റെ വടക്കേ അമേരിക്കന്‍ ജനസംഖ്യയില്‍ അതിവേഗം പടരുന്നതായാണ് സൂചന. മനുഷ്യരിലേക്ക് പടരാന്‍ സാധ്യതയുള്ളതിനാല്‍ മാനിറച്ചി കഴിക്കരുതെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
രോഗമുള്ള മാനിന്റെ ഇറച്ചി കഴിക്കുന്നത് രോഗം മനുഷ്യരിലേക്ക് പടരാന്‍ കാരണമായേക്കാമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ഒപ്പം അസുഖം ബാധിച്ച മാനിന്റെ മൃതദേഹം അലക്ഷ്യമായി കൈകാര്യം ചെയ്യുക, അവയുടെ സ്രവങ്ങളുമായി സമ്ബര്‍ക്കം വരിക എന്നിവയും രോഗത്തിന് കാരണമായേക്കാം.
സിഡിസി പ്രകാരം, ഇത്തരത്തിലുള്ള പ്രിയോണ്‍ രോഗം അകാരണമായി രീരഭാരം കുറയ്ക്കല്‍, അലസത, മറ്റ് ന്യൂറോളജിക്കല്‍ ലക്ഷണങ്ങള്‍ എന്നിവയ്ക്ക് കാരണമാകുന്നു. മനുഷ്യരോടുള്ള മാനുകളുടെ ഭയം രോഗം ബാധിച്ചാല്‍ നഷ്ടമാകും. മറ്റ് മൃഗങ്ങളുമായുള്ള അവരുടെ ഇടപെടലുകളും കുറയും. വടക്കേ അമേരിക്ക, നോര്‍വേ, കാനഡ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലെ മാന്‍, റെയിന്‍ഡിയര്‍, മൂസ്, എല്‍ക, സിക ഡിയര്‍ തുടങ്ങിയവയില്‍ രോഗം കണ്ടെത്തിയിട്ടുണ്ട്.