സൊമാറ്റോയിലും സ്വിഗ്ഗിയിലും വൻ തട്ടിപ്പ്: സൊമാറ്റോയില്‍ 184 രൂപ അധികം; ഹോട്ടല്‍ ബില്ലും സൊമാറ്റോ ബില്ലും താരതമ്യം ചെയ്ത് യുവാവ്

Spread the love

 

ചെന്നൈ: സൊമാറ്റോ, സ്വിഗ്ഗി തുടങ്ങിയ ഫുഡ് ഡെലിവറി സേവനങ്ങൾ ഇന്ന് പഴയത് പോലെയല്ല. തുടക്ക കാലത്ത് ഉപഭോക്താവിന് നിരവധി സൗജന്യങ്ങൾ നൽകിയിരുന്ന ഡെലിവറി കമ്പനികള്‍ ഇന്ന് വലിയ നിരക്കാണ് ഈടാക്കുന്നതെന്ന പരാതി ഉപഭോക്താക്കൾ ഉയര്‍ത്തുന്നു. ഇതിനിടെയാണ് ഒരു ഹോട്ടല്‍ ബില്ലിന്‍റെയും സൊമാറ്റോയുടെ ഓർഡറിലുള്ള അതേ ഭക്ഷണങ്ങളുടെ വിലയുടെയും ചിത്രവും ഒരു മിച്ച് പങ്കുവച്ച് കൊണ്ട് ഒരു എക്സ് ഉപഭോക്താവ് രണ്ട് വിലകള്‍ തമ്മിലുള്ള താരതമ്യം നടത്തിയത്.

video
play-sharp-fill

 

ചെന്നൈയിലെ മുരുകൻ ഇഡ്‌ലി ഷോപ്പിൽ നിന്ന് നേരിട്ട് ഓർഡർ ചെയ്യുന്ന ഭക്ഷണ സാധനങ്ങളുടെ വിലയെ ഡെലിവറി പ്ലാറ്റ്‌ഫോമിലെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ 184 രൂപ അധികമാണെന്ന് യുവാവ് കാണിക്കുന്നു. കണ്ണന്‍ എന്ന എക്സ് ഉപയോക്താവാണ് ഇരുവിലകളും തമ്മിലുള്ള താരതമ്യം നടത്തിയത്.

 

സൊമാറ്റോയിൽ ആറ് ഇഡ്ഡലിക്ക് 198 രൂപയാണ് ഈടാക്കുന്നതെങ്കില്‍, റസ്റ്റോറന്‍റിൽ ഈടാക്കുന്നത് 132 രൂപ. 2 നെയ്യ് ഇഡ്‌ലിക്ക് സൊമാറ്റോയില്‍ വില 132 രൂപ. എന്നാൽ റെസ്റ്റോറന്‍റിൽ അത് വെറും 88 രൂപയ്ക്ക് ലഭിക്കും. ചെട്ടിനാട് മസാല ദോശയ്ക്ക് സൊമാറ്റോ 260 രൂപ ഈടാക്കുന്നു. റെസ്റ്റോറന്‍റില്‍ വെറും 132 രൂപയ്ക്ക് ലഭിക്കും. അതുപോലെ മൈസൂർ മസാല ദോശ ആപ്പിൽ 260 രൂപയായിരുന്നു വില്പനയ്ക്ക് വച്ചത്. എന്നാൽ റസ്റ്റോറന്‍റിൽ 181 രൂപയും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

നികുതി ചേർത്തതിന് ശേഷം, സൊമാറ്റോയുടെ ആകെ ചിലവ് 987 രൂപയായി ഉയരുന്നു. അതേസമയം റെസ്റ്റോറന്‍റില്‍ നിന്ന് നേരിട്ട് ഓർഡർ ചെയ്യുമ്പോള്‍ ഇതേ സാധനങ്ങള്‍ 803 രൂപയ്ക്ക് ലഭിക്കുന്നു. ഏതാണ്ട് 184 രൂപയുടെ വ്യത്യാസം.