പ്ലാറ്റ്‌ഫോം ഫീസ് വര്‍ധിപ്പിച്ച്‌ സൊമാറ്റോ; 19.2% വർധനവാണ് പ്ലാറ്റ്‌ഫോം ഫീസില്‍ ഉണ്ടായിരിക്കുന്നത്

Spread the love

ന്യൂഡൽഹി: പ്ലാറ്റ്‌ഫോം ഫീസ് വര്‍ധിപ്പിച്ച്‌ സൊമാറ്റോ. ഉപയോക്താക്കളില്‍ നിന്ന് ഒരു ഓർഡറിന് ഈടാക്കുന്ന പ്ലാറ്റ്‌ഫോം ഫീസ് 2.40 രൂപയാണ് ഉയർത്തിയത്. ഇതോടെ ഫുഡ് ഡെലിവറി ആപ്പിലെ പ്ലാറ്റ്ഫോം ഫീ 12.5 രൂപയില്‍ നിന്ന് 14.9 ആയി ഉയർന്നു.

video
play-sharp-fill

19.2% വർധനവാണ് പ്ലാറ്റ്‌ഫോം ഫീസില്‍ ഉണ്ടായിരിക്കുന്നത്. ഇന്ധനവിലയിലെ വർധനവും, ക്രൂഡ് ഓയില്‍ വിപണികളില്‍ ഉണ്ടാകുന്ന മാറ്റങ്ങളുമായാണ് ഇതിന് കാരണമായിട്ടുണ്ട്. ഉയർന്ന ഇന്ധനച്ചെലവ് ഡെലിവറി ഏജന്റുകളെ നേരിട്ട് ബാധിക്കും.

 

അവസാനമായി 2025 ലാണ് നിരക്ക് വർധന ഉണ്ടായിരുന്നത്. ദീപീന്ദർ ഗോയലിന്റെ നേതൃത്വത്തിലുള്ള സൊമാറ്റോ ഒരു വർഷത്തിനുള്ളില്‍ പ്ലാറ്റ്ഫോം ഫീസ് 400 ശതമാനമാണ് വർധിപ്പിച്ചിരിക്കുന്നത്. 2023 ഓഗസ്റ്റില്‍ 2 രൂപ ഏർപ്പെടുത്തിയ ശേഷം ലാഭം കൂട്ടാൻ പടിപടിയായി വർധിപ്പിക്കുകയായിരുന്നു. ഇതുവരെ ആറ് തവണ പ്ലാറ്റ്ഫോം ഫീസ് ഉയർത്തിയിട്ടുണ്ട്. സൊമാറ്റോയുടെ എതിരാളിയായ സ്വിഗ്ഗി നിലവില്‍ ഒരു ഓർഡറിന് ഏകദേശം 14.99 രൂപ (നികുതി ഉള്‍പ്പെടെ) ഈടാക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

അതേസമയം, സൊമാറ്റോ, സ്വിഗ്ഗി തുടങ്ങിയ ഭക്ഷണ വിതര പ്ലാറ്റ്‌ഫോമുകള്‍ക്ക് ഭീഷണിയായി ബെംഗളൂരുവില്‍ “ഓണ്‍ലി” എന്ന സേവനവുമായി അർബൻ മൊബിലിറ്റി സ്റ്റാർട്ടപ്പ് റാപ്പിഡോ അടുത്തിടെ ഭക്ഷണ വിതരണ മേഖലയിലേക്ക് പ്രവേശിച്ചിരുന്നു. അധിക പ്ലാറ്റ്‌ഫോം ചാർജുകളില്ലാതെ ഉപഭോക്താക്കളില്‍ നിന്ന് ഡെലിവറി ഫീസ് മാത്രമാൻ ഇവർ ഈടാക്കുന്നത് . എന്നാല്‍ ഇത് നിലവിലുള്ള പ്ലാറ്റ്‌ഫോമുകള്‍ക്ക് വെല്ലുവിളിയാണ്.