സ്വന്തം ലേഖകൻ
കോഴിക്കോട്: ഇന്ത്യയിലെ ആദ്യ ട്രാൻസ് മാതാപിതാക്കളായി സഹദ് ഫാസിലും സിയ പവലും. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇന്ന് ട്രാൻസ്മെൻ സഹദ് കുഞ്ഞിന് ജന്മം നൽകി.
കഴിഞ്ഞ ഒന്‍പത് മാസമായി കുഞ്ഞിനായുള്ള കാത്തിരിപ്പിലായിരുന്നു ഇരുവരും.
മാർച്ച് നാലിനാണ് തിയതി നിശ്ചയിച്ചിരുന്നെങ്കിലും ഷുഗര്‍ കൂടിയതിനെത്തുടര്‍ന്ന് നേരത്തെ അഡ്മിറ്റാവുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് കുഞ്ഞ് പിറന്നത്. കുഞ്ഞിന്റെ ലിംഗം വെളിപ്പെടുത്താൻ താൽപര്യമില്ലെന്ന് അമ്മ സിയ പറഞ്ഞു.
ഭർത്തവ് സഹദ് ഫാസിലിലൂടെ തന്റെയുള്ളിലെ മാതൃത്വം എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ പോകുന്നതിന്റെ സന്തോഷം പങ്കുവച്ച സിയയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് ഏറെ ശ്രദ്ധനേടിയിരുന്നു. ഇരുവരുടെയും മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങളും വൈറലായിരുന്നു.
ഇന്നലെ ആശുപത്രിയിൽ അഡ്മിറ്റായ വിവരവും സിയ ഇൻസ്റ്റഗ്രാം ലൈവിലെത്തി അറിയിച്ചു. പിന്നാലെയാണ് കുഞ്ഞ് പിറന്ന സന്തോഷവാർത്തയും എത്തിയത്.