സീബ്രാ ക്രോസ്സില്‍ ഡ്രൈവര്‍മാര്‍ നിര്‍ബന്ധമായും ചെയ്യേണ്ട എട്ട് കാര്യങ്ങള്‍; മുന്നറിയിപ്പുമായി കേരള പോലീസ്

Spread the love

തിരുവനന്തപുരം: റോഡില്‍ കാല്‍നട യാത്രക്കാർക്കാണ് മുൻഗണന.

video
play-sharp-fill

എന്നാല്‍ സീബ്രാ ലൈനില്‍ പോലും വാഹനം കയറ്റി നി‍ത്തി കാല്‍നട യാത്രക്കാരന് യാതൊരു പ്രധാന്യവും നല്‍കാൻ കൂട്ടാക്കാത്ത ഡ്രൈവർമാരാണ് കൂടുതലും.

ഈ സാഹചര്യത്തില്‍ ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി കേരള പൊലീസ് എത്തിയിരിക്കുകയാണ്. സീബ്രാ ക്രോസ്സില്‍ ഡ്രൈവർമാർ നി‍ബന്ധമായും പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ച്‌ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത് ഫേസ്ബുക്ക് കുറിപ്പിലൂടെയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സീബ്രാ ക്രോസ്സില്‍ ഡ്രൈവർമാർ ചെയ്യേണ്ടത്

സീബ്രാ ക്രോസ്സ് സൂചിപ്പിക്കുന്ന റോഡ് സിഗ്നല്‍ കണ്ടാല്‍ വേഗം കുറച്ച്‌ വാഹനം സീബ്രാ ക്രോസ്സിന് മുൻപായി വാഹനം നിർത്താനുള്ള റോഡ് മാർക്കിംഗില്‍ റോഡിന് ഇടതുശം ചേർത്ത് നിർത്തണം.

പെഡസ്ട്രിയൻ ക്രോസ്സിംഗിലൂടെ റോഡ് ക്രോസ്സ് ചെയ്യാൻ കാല്‍നടക്കാരെയും വീല്‍ ചെയറില്‍ പോവുന്നവരെയും മറ്റും അനുവദിക്കുക.

ക്രോസ്സിംഗില്‍ ആരും തന്നെ ഇല്ലെങ്കില്‍ മാത്രം വാഹനം മുന്നോട്ട് എടുക്കുക.

ട്രാഫിക് കണ്‍ട്രോള്‍ സിഗ്നല്‍ ഉള്ള ഇടങ്ങളില്‍ സ്റ്റോപ്പ് ലൈനിനു പിറകിലായി മാത്രമേ വാഹനം നിർത്താവൂ. സ്റ്റോപ്പ്
ലൈൻ മാർക്ക് ചെയ്തിട്ടില്ലെങ്കിലോ അത് മാഞ്ഞു പോയിട്ടുണ്ടെങ്കിലോ പെഡസ്ട്രിയൻ ക്രോസിങിനു പിറകിലായി മാത്രം വാഹനം നിർത്തുക.

പെഡസ്ട്രിയൻ ക്രോസിങ്ങ് അടയാളപ്പെടുത്തിയിട്ടില്ല എങ്കില്‍ വാഹനം പ്രൈമറി ട്രാഫിക് സിഗ്നലില്‍ നിർത്തിയിടണം.”
ഗ്രീൻ സിഗ്നല്‍ ഓണ്‍ ആയാലും പെഡസ്ട്രിയൻ ക്രോസിംഗില്‍ ആരും ഇല്ലെങ്കില്‍ മാത്രമേ വാഹനം മുന്നോട്ട് എടുക്കാൻ പാടുള്ളൂ.

“Give Way” അടയാളത്തിന് മുമ്ബായി പെഡസ്ട്രിയൻ ക്രോസ്സിംഗ് ഇല്ലെങ്കില്‍ പോലും അവിടെ കാല്‍ നടയാത്രക്കാർക്കാണ് മുൻഗണന.

വാഹനം മുന്നോട്ട് എടുക്കാനാവാത്ത വിധം റോഡില്‍ ട്രാഫിക് ബ്ലോക്കില്‍ പെട്ടാല്‍ യാതൊരു കാരണവശാലും പെഡസ്ട്രിയൻ ക്രോസ്സിംഗില്‍ നിർത്തിയിടരുത്.