സാക്കിര്‍ ഹുസൈന്‍ മരിച്ചിട്ടില്ല, ലോകം മുഴുവന്‍ പ്രചരിച്ച വാര്‍ത്ത നിഷേധിച്ച് കുടുംബം ; ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ; പ്രാര്‍ത്ഥന തുടരണമെന്ന് ബന്ധുക്കള്‍

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ന്യൂഡല്‍ഹി: തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ അലി ഹുസൈന്‍ മരിച്ചിട്ടില്ലെന്ന് കുടുംബം. സാന്‍ ഫ്രാന്‍സിസ്‌കോയിലെ ആശുപത്രിയില്‍ അദ്ദേഹം ഗുരുതരാവസ്ഥയില്‍ തുടരുകയാണെന്നും എല്ലാവരും പ്രാര്‍ത്ഥന തുടരണമെന്നുമാണ് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്നാണ് അദ്ദേഹത്തെ ഐസിയുവില്‍ പ്രവേശിപ്പിച്ചത്.

രാജ്യത്തെ ദേശീയ മാദ്ധ്യമങ്ങളുള്‍പ്പെടെ സാക്കിറിന്റെ മരണവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെ മഹാരാഷ്ട്ര സംസ്ഥാന സര്‍ക്കാരും രാജ്യത്തെ നിരവധി പ്രമുഖ കല, സാംസ്‌കാരിക, രാഷ്ട്രീയ നേതാക്കള്‍ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് രംഗത്ത് വരികയും ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാക്കിർ ഹുസൈൻ അന്തരിച്ചതായി കേന്ദ്ര വാർത്താവിതരണ മന്ത്രാലയം ഉൾപ്പെടെ ട്വീറ്റ് ചെയ്തെങ്കിലും പിന്നീട് പിൻവലിച്ചു. മരണ വാർത്ത തെറ്റാണെന്നു വ്യക്തമാക്കിയ സാക്കിർ ഹുസൈന്റെ കുടുംബം, അദ്ദേഹം ജീവനോടെയുണ്ടെന്നും അദ്ദേഹത്തിനായി പ്രാർഥിക്കണമെന്നും അഭ്യർഥിച്ചു.