video
play-sharp-fill
മദ്യലഹരിയിൽ അയൽവാസിയായ വീട്ടമ്മയെ യുവാവ് തല്ലിക്കൊന്നു

മദ്യലഹരിയിൽ അയൽവാസിയായ വീട്ടമ്മയെ യുവാവ് തല്ലിക്കൊന്നു

സ്വന്തം ലേഖിക

ഫോർട്ട് കൊച്ചി: മദ്യലഹരിയിലെത്തിയ യുവാവ് അയൽവാസിയായ വീട്ടമ്മയെ തല്ലിക്കൊന്നു. ഈരവേലി ചിറപ്പുറം പരേതനായ ഖാലിദിന്റെ ഭാര്യ ബീവി(55) ആണ് മരിച്ചത്.

അയൽവാസിയായ യുവാവ് മദ്യലഹരിയിൽ ബീവിയുടെ വീട്ടിലേക്ക് എത്തുകയായിരുന്നു. ഈ സമയം മകനൊപ്പം പുറത്തു പോയിരിക്കുകയായിരുന്നു വീട്ടമ്മ. വീട്ടിലേക്ക് ഇവർ തിരികെ എത്തിയപാടെ യുവാവ് ആക്രമിക്കുകയായിരുന്നു. ഇവരുടെ മരുമകളും, രണ്ട് കുട്ടികളും ഈ സമയം വീട്ടിലുണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീട്ടമ്മയെ ഉടനെ ഫോർട്ടുകൊച്ചി സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.അമരാവതി ബിവറേജസ് ഔട്ട്‌ലറ്റിന് സമീപമാണ് ബീവിയും കുടുംബവും വാടകയ്ക്ക് താമസിച്ചിരുന്നത്. ആക്രമണത്തിൽ ഇവരുടെ മകൻ ഷമീറിനും പരിക്കേറ്റു. ഫോർട്ടുകൊച്ചി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Tags :