video
play-sharp-fill
കാമുകിയുടെ മുന്നിൽ ആളാകാൻ താൻ ജോലിചെയ്യുന്ന മൃഗശാലയിലെ സിംഹക്കൂട്ടിൽകയറി യുവാവ്: പെട്ടിയിലടച്ച് പുറത്തേക്ക്: മാംസം ഭക്ഷിക്കാതിരിക്കാൻ ഒരു സിംഹത്തെ കൊന്നു.

കാമുകിയുടെ മുന്നിൽ ആളാകാൻ താൻ ജോലിചെയ്യുന്ന മൃഗശാലയിലെ സിംഹക്കൂട്ടിൽകയറി യുവാവ്: പെട്ടിയിലടച്ച് പുറത്തേക്ക്: മാംസം ഭക്ഷിക്കാതിരിക്കാൻ ഒരു സിംഹത്തെ കൊന്നു.

ഡൽഹി: കാമുകിയെ ‘ഇംപ്രസ്’ ചെയ്യാനും അവള്‍ക്ക് മുന്നില്‍ ആളാകാനുമായി പുരഷന്മാർ എന്തുംചെയ്യും എന്നൊരാക്ഷേപം പൊതുവിലുണ്ട്.

അതില്‍ കുറച്ചൊക്കെ സത്യമുണ്ടുതാനും. എന്നാല്‍ അങ്ങനെയുള്ള പല സംഭവങ്ങളും ദുരന്തത്തിലാണ് കലാശിക്കാറുള്ളത്. അത്തരത്തിലൊരു സംഭവമാണ്. ഉസ്ബകിസ്താനില്‍ നിന്നും പുറത്തുവരുന്നത്. കാമുകിയെ സന്തോഷിപ്പിക്കാനായി സിംഹക്കൂട്ടില്‍ കയറിയ യുവാവിനെ സിംഹങ്ങള്‍ ആക്രമിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ യുവാവിന്റെ കൈവശമുണ്ടായിരുന്ന ക്യാമറയില്‍ പതിയുകയും ചെയ്തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. ഈ സംഭവത്തിന്റേത് എന്ന തരത്തിലുള്ള ഒരു വീഡിയോ ഇതിനോടകം സാമൂഹികമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.
എഫ് ഇറിസ്കുലോവ് എന്ന 44-കാരനാണ് ദാരുണമായ അന്ത്യം സംഭവിച്ചത്. ഇയാള്‍ ജോലി ചെയ്തിരുന്ന മൃഗശാലയില്‍വെച്ചാണ് സംഭവം നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാത്രി ഷിഫ്റ്റിന് ശേഷം പുലർച്ചെ അഞ്ചുമണിക്കാണ് ഇയാള്‍ സിംഹക്കൂട്ടില്‍ കയറിയത്. കൂടിന്റെ വാതില്‍ തുറന്ന് അകത്ത് കയറുന്നത് മുതലുള്ള ദൃശ്യങ്ങള്‍ വീഡിയോയില്‍ ഉണ്ട്. മൂന്ന് വലിയ സിംഹങ്ങളാണ് കൂട്ടിലുണ്ടായിരുന്നത്. ഇവ ആക്രമിക്കില്ലെന്ന ധാരണയിലാണ് യുവാവ് കൂട്ടിനകത്തേക്ക് ധൈര്യപൂർവ്വം കയറിയത്. കൂടിനുള്ളിലേക്ക് കടക്കുമ്ബോള്‍ ഇയാള്‍ സിംഹങ്ങളുടെ പേരും വിളിക്കുന്നുണ്ട്. യുവാവിനെ കണ്ട സിംഹങ്ങള്‍ പെട്ടെന്ന് അയാളുടെ അടുത്തെത്തി.

അപ്പോഴും പിന്മാറാതിരുന്ന ഇറിസ്കുലോവ് കൂട്ടത്തിലൊരു സിംഹത്തെ ‘സിംബാ സിംബാ’ എന്ന് തുടർച്ചയായി വിളിക്കുന്നതും അടങ്ങിയിരിക്കാൻ പറയുന്നതും ദൃശ്യങ്ങളിലുണ്ട്.
പിന്നാലെ തന്റെ ധൈര്യം കാണിക്കാനായി ഇറിസ്കുലോവ് ക്യാമറ സ്വന്തം മുഖത്തിന് നേരെ തിരിച്ചു. തുടർന്ന് തനിക്ക് തൊട്ടടുത്തെത്തിയ ഒരു സിംഹത്തെ ഇയാള്‍ തൊട്ടു. തനിക്ക് ചിരപരിചിതരാണ് ഈ സിംഹങ്ങള്‍ എന്ന് കാണിക്കാനായിരുന്നു ഇത്. പിന്നാലെയാണ് ദാരുണമായ സംഭവം നടന്നത്. സിംഹങ്ങള്‍ ഇറിസ്കുലോവിനുനേരെ പാഞ്ഞടുക്കുകയും ആക്രമിക്കുകയുമായിരുന്നു. ഇതോടെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചുകൊണ്ടിരുന്ന ക്യാമറ നിലത്തുവീണു.

സിംഹങ്ങള്‍ ഇയാളെ ആക്രമിക്കുമ്ബോഴും ക്യാമറ റെക്കോർഡ് ചെയ്യുന്നുണ്ടായിരുന്നു. ദൃശ്യങ്ങള്‍ ലഭ്യമായില്ലെങ്കിലും ഇറിസ്കുലോവിന്റെ കരച്ചിലും സിംഹങ്ങളുടെ മുരളലും വീഡിയോയുടെ പശ്ചാത്തലത്തില്‍ കേള്‍ക്കാം.

രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി ഒരു സിംഹത്തെ വെടിവെച്ച്‌ കൊല്ലുകയും ബാക്കി രണ്ടെണ്ണത്തെ മയക്കുവെടി വെച്ച്‌ വീഴ്ത്തുകയും ചെയ്തുവെന്ന് മൃഗശാലാ അധികൃതർ ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു. സിംഹങ്ങളെ പ്രത്യേക കൂട്ടിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തില്‍ മറ്റാർക്കും പരിക്കില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ വ്യക്തമാക്കി.

ഇറിസ്കുലോവിനെ സിംഹങ്ങള്‍ ഭക്ഷിക്കാൻ ഒരുമ്ബെട്ടിരുന്നെന്നും ഇയാളുടെ മുഖത്തെ തൊലി മുഴുവൻ വലിച്ചുകീറപ്പെട്ട നിലയിലായിരുന്നു എന്നും റഷ്യൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്‌ ‘ദി മിറർ’ റിപ്പോർട്ട് ചെയ്തു.