
യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം, ആറുപേര്‍ അറസ്റ്റില്‍
സ്വന്തം ലേഖകൻ
നെടുമങ്ങാട്: കളിക്കളത്തിലെ കയ്യാങ്കളിയെ തുടര്‍ന്ന് ആനാട് നാഗച്ചേരിയില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ആറു പേര്‍ അറസ്റ്റില്‍.
കരിങ്കട വി.വി. ഹൗസില്‍ വിനീത് (38), ആനാട് മണ്ഡപം കല്ലടക്കുന് തടത്തരികത്ത് വീട്ടില്‍ മിഥുന്‍ (മനു-32), മൊട്ടക്കാവ് ചാവറക്കോണം റോഡരികത്ത് വീട്ടില്‍ റിയാസ് (26), നാഗച്ചേരി അതുല്‍ ഭവനില്‍ അതുല്‍ രാജ് (25), മൊട്ടക്കാവ് നിസാം മന്‍സിലില്‍ നിസാമുദീന്‍ (35), പുനവക്കുന്ന് വട്ടറത്തല അയണിയംകാവു വീട്ടില്‍ കിരണ്‍ (32) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് പൊലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്. ആനാട് നാഗച്ചേരി സ്വദേശി രതീഷി(43)നെയാണ് ഇവര്‍ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0
Tags :