
കോട്ടയം : ഭാര്യയെ മൊബൈൽ ഫോണിൽ വിളിച്ച് സംസാരിച്ച് ലൈവായി ലോഡ്ജിൽ തൂങ്ങി മരിച്ചു. ഭാര്യ ബന്ധുക്കളെ അറിയിച്ച് പോലീസ് എത്തുമ്പോഴാണ് ലോഡ്ജിലെ ജീവനക്കാർ വിവരം ന്നറിയുന്നത്.
കോട്ടയം റെയിൽവേ സ്റ്റേഷന്റെ സമീപം തടത്തിൽ ലോഡ്ജിൽ ഇടുക്കി ഉപ്പുതറ സ്വദേശി ലിൻറ്റോ മോൻ തോമസ് ( 36 ) ആണ് വെളുപ്പിനെ 2 മണിക്ക് കെട്ടിതൂങ്ങിയ ശേഷം ഭാര്യയെ വിളിച്ച് മൊബൈലിൽ ലൈവ് ഓണാക്കി ആത്മഹത്യ ചെയ്തത് .
സൂര്യനെല്ലിയിൽ തോട്ടം തൊഴിലാളി ആയിരുന്നു.മദ്യപാനം മൂലം ജോലിയിൽ നിന്ന് പറഞ്ഞു വിട്ടതിനാൽ ജോലി തേടിയാണ് കോട്ടയം നഗരത്തിലെത്തിയത് .
പിന്നിട് ലോഡ്ജിൽ മുറിയെടുത്തു താമസമാക്കി. ഇന്ന് പുലർച്ചെ രണ്ട് മണിക്കാണ് ഫോണിൽ ഭാര്യയെ വിളിച്ച് ലൈവ് ഇട്ട ശേഷം
ആത്മഹത്യ ചെയ്തത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇയാൾ ഇതിനു മുൻപും ആത്മഹത്യ ശ്രമം നടത്തിയിട്ടുണ്ടന്ന് പറയുന്നു. ഭാര്യ ബന്ധുക്കളെ അറിയിച്ചതിനാൽ
പോലീസ് വന്നപ്പോൾ ആണ് ലോഡ്ജിന്റെ നടത്തിപ്പുക്കാരൻ അറിയുന്നത്. പോലീസ് വന്ന് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ജില്ലാ ആശുപത്രിയിൽ മോർച്ചറിയിലേയ്ക്ക് മാറ്റി



