കൈക്കുഞ്ഞ് അടക്കം ഏഴ് കുഞ്ഞുങ്ങൾ അമ്മയെ കാണാതായെന്നു പറഞ്ഞ് പോലിസ് സ്റ്റേഷനിൽ: മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച്‌ കാമുകനൊപ്പം ഒളിച്ചോടി യുവതി ; മുലപ്പാലിനായി വിശന്നു കരയുന്ന കുഞ്ഞിന് മുന്നില്‍ നിറകണ്ണുകളോടെ പോലീസുകാർ

Spread the love

ലക്നൗ : മുലപ്പാലിനായി വിശന്നു കരയുന്ന കുഞ്ഞിന് മുന്നില്‍ നിറകണ്ണുകളോടെയാണ് പോലീസുകാർ പോലും നിന്നത് . ഏഴ് കുഞ്ഞുങ്ങളാണ് കഴിഞ്ഞ ദിവസം അമ്മയെ കാണാതെ

കരഞ്ഞ് വിളിച്ച്‌ കനൗജ് ഗുർസഹൈഗഞ്ചിലെ പോലീസ് സ്റ്റേഷനിലെത്തിയത്
.കാര്യം തിരക്കിയ പോലീസുകാരോട് അമ്മയെ കാണാനില്ലെന്നാണ് 14 കാരൻ പറഞ്ഞത് .

അന്വേഷണത്തില്‍ ഏഴു കുഞ്ഞു മക്കളെയും , ഭർത്താവിനെയും ഉപേക്ഷിച്ച്‌ യുവതി ബന്ധുവായ യുവാവിനൊപ്പം ഒളിച്ചോടിയതാണെന്ന് വ്യക്തമായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

15 വർഷം മുൻപാണ് യുവതിയെ ഗുർസഹൈഗഞ്ച് നിവാസിയായ യുവാവ് വിവാഹം കഴിച്ച്‌ കൊണ്ടുവന്നത് . എന്നാല്‍ ജോലിയ്‌ക്കായിഭർത്താവ് വീട്ടില്‍ നിന്ന് മാറി നിന്നതോടെ യുവതി

മറ്റൊരാളുമായി അടുപ്പം സ്ഥാപിക്കുകയായിരുന്നു. കൈക്കുഞ്ഞിനെ അടക്കം ഉപേക്ഷിച്ചാണ് യുവതി ഒളിച്ചോടിയത് .

അതുകൊണ്ട് തന്നെ യുവതിയോടുള്ള ദേഷ്യത്തിലാണ് ഗ്രാമവാസികള്‍ ഒന്നടങ്കം . മടങ്ങി വന്നാല്‍ പോലും നാട്ടുകാർ യുവതിയെ മർദ്ദിച്ചേക്കുമെന്ന ഭയവും പോലീസിനുണ്ട് .

അതേസമയം പോലീസ് തിരികെ വീട്ടില്‍ കൊണ്ടു വന്നിട്ടും അമ്മ തങ്ങളെ തേടിവരുമെന്ന് പറഞ്ഞ് കാത്തിരിക്കുകയാണ് കുഞ്ഞു മക്കള്‍