സ്വന്തം ലേഖിക
ബീഹാർ : യുവതിയെ ശല്യപ്പെടുത്തിയതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ യുവതിയുടെ കുടുംബത്തിലെ 16 പേർക്ക് നേരെ ആസിഡ് ആക്രമണം. വീട് കയറിയുള്ള ആക്രമണത്തിൽ സ്ത്രീകൾ ഉൾപ്പെടെ എട്ടു പേരുടെ നില ഗുരുതരമാണ്.
ബിഹാറിലെ വൈശാലി ജില്ലയിലെ ദൗദ്പുർ ഗ്രാമത്തിലാണ് സംഭവം.20തോളം വരുന്ന സംഘമാണ് വീട്ടിൽ അതിക്രമിച്ച് കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ആസിഡ് ആക്രമണം നടത്തിയത്. സംഭവത്തിൽ ഇതുവരെ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നന്ദ കിഷോർ ഭഗത് എന്നയാളുടെ കുടുംബത്തിന് നേർക്കാണ് ആസിഡ് ആക്രമണമുണ്ടായത്. ഇവരുടെ കുടുംബത്തിലെ ഒരു പെൺകുട്ടിയെ ഒരു സംഘമാളുകൾ ശല്യം ചെയ്തിരുന്നു. ഇതേ തുടർന്ന് ചൊവ്വാഴ്ച വീട്ടുകാരും യുവാക്കളും തമ്മിൽ വാക്കേറ്റവും സംഘർഷവും ഉണ്ടായി.
പ്രശ്നം പരിഹരിക്കപ്പെട്ടുവെങ്കിലും രാത്രി കൂട്ടമായി എത്തിയ യുവാക്കൾ വീട്ടിൽ അതിക്രമിച്ചു കയറി ആസിഡ് ആക്രമണം നടത്തുകയായിരുന്നു. അന്വേഷണം തുടരുകയാണെന്നും പ്രതികളെല്ലാം ഉടൻ പിടിയിലാകുമെന്നും പൊലീസ് പറഞ്ഞു.