യുവതി വീട്ടിലെ അടുക്കള ജനലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി: അയൽവാസിയെത്തി കെട്ടഴിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Spread the love

കോഴിക്കോട് : യുവതി വീട്ടിലെ അടുക്കള ജനലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പട്ടര്‍കുളങ്ങര സ്വദേശി ആനകുന്നുമ്മല്‍ ഷീബ(43)യാണ് ആത്മഹത്യ ചെയ്തത്.അയല്‍വാസിയാണ് ആദ്യം ഷീബയുടെ മൃതദേഹം കണ്ടത്.

video
play-sharp-fill

മൃതദേഹം നിലത്ത് കുത്തിയ നിലയിലായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ഉടന്‍ തന്നെ ഇവരെ കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. ആയിനുകുന്നുമ്മല്‍ ശശിയാണ് ഷീബയുടെ ഭര്‍ത്താവ്. മക്കള്‍: അശ്വതി, അക്ഷയ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group