
യുവതിയെ പീഡിപ്പിച്ച ദൃശ്യങ്ങള്‍ പ്രതിശ്രുത വരന് അയച്ചുകൊടുത്തു: വിവാഹം മുടങ്ങി: മൂന്നാർ നല്ലതണ്ണിയിൽ കമ്പ്യൂട്ടർ സ്ഥാപന ഉടമ അറസ്റ്റില്‍.
മൂന്നാർ : യുവതിയെ പീഡിപ്പിച്ച ദൃശ്യങ്ങള്‍ പ്രതിശ്രുത വരന് അയച്ചുകൊടുത്ത സംഭവത്തില്‍ കമ്പ്യൂട്ടർ സ്ഥാപന ഉടമ അറസ്റ്റില്‍.
മൂന്നാർ നല്ലതണ്ണി എസ്റ്റേറ്റില്‍ കുറുമല ഡിവിഷനില്‍ കെ. ഗണേഷ്‌കുമാറിനെയാണ് മൂന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്. നല്ലതണ്ണി
കവലയില്‍ കമ്പ്യൂട്ടർ സ്ഥാപനം നടത്തുകയാണ് ഗണേഷ് കുമാർ, യുവതിയെ പീഡിപ്പിക്കുകയും നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് മൂന്നാർ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവതിയെ പീഡിപ്പിച്ച ഇയാള്‍ മറ്റൊരു യുവാവുമായി യുവതിയുടെ വിവാഹം ഉറപ്പിച്ചതറിഞ്ഞ്
നഗ്നവീഡിയോ പ്രതിശ്രുത വരന് അയച്ചുകൊടുത്തതായി പൊലീസ് പറയുന്നു. ഇതിനെ തുടർന്ന് യുവതിയുടെ വിവാഹം മുടങ്ങി. പ്രതി വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്.
Third Eye News Live
0