ഭർത്താവിന്റെ ഒത്താശയോടെ ഭർതൃ പിതാവും മാതാവും ചേർന്ന് യുവതിയെ ക്രൂരമായി കൊന്നു: ബൈക്കിൽ കയറ്റിക്കൊണ്ടുപോയി തള്ളിയിട്ട ശേഷം കല്ലിനിടിച്ച് കൊലപ്പെടുത്തുകയായിരുന്നു: അപകട മരണമാക്കാൻ ശ്രമിച്ചെങ്കിലും വിഫലമായി: ഭർത്താവും അച്ഛനും അമ്മയും അറസ്റ്റിൽ

Spread the love

കര്‍ണാടക: കർണാടകയിലെ ബെലഗാവില്‍ കുട്ടികളുണ്ടാകാത്തതിന്റെ പേരില്‍ യുവതിയെ കൊലപ്പെടുത്തിയ ഭര്‍തൃമാതാപിതാക്കള്‍ അറസ്റ്റില്‍.
കൊലയ്ക്ക് ശേഷം നടന്നത്‌ അപകടമരണമാണെന്ന് പ്രതികള്‍ വരുത്തി തീർക്കാൻ ശ്രമിച്ചിരുന്നതായി കണ്ടെത്തിയതായും പോലീസ് അറിയിച്ചു.

ബെലഗാവി ജില്ലയിലെ അത്താണി താലൂക്കിലെ മലബാഡി ഗ്രാമത്തിലെ സന്തോഷ് ഹോണകണ്ഡേയുടെ ഭാര്യ രേണുകയാണ് (34) കൊല്ലപ്പെട്ടത്.

ശനിയാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു കൊലപാതകം നടന്നത്. രേണുകയെ ഭർത്താവ് സന്തോഷിന്റെ മാതാപിതാക്കളായ കമണ്ണയും ജയശ്രീയും ചേര്‍ന്ന് മോട്ടോര്‍ സൈക്കിളില്‍ കയറ്റിക്കൊണ്ടുപോയി. തുടർന്ന് മലബാഡി ഗ്രാമത്തിന് സമീപത്തുവെച്ച്‌ അവര്‍ യുവതിയെ ബൈക്കില്‍നിന്ന് തള്ളിയിടുകയും കല്ലുകൊണ്ട് തലയില്‍ ഇടിക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നീട് സാരി ഉപയോഗിച്ച്‌ കഴുത്തുഞെരിച്ചു കൊന്നു. മോട്ടോര്‍ സൈക്കിളില്‍ നിന്ന് വീണ് യുവതി മരണപ്പെട്ടുവെന്ന് വരുത്തിത്തീര്‍ക്കാന്‍ സാരി ബൈക്കിന്റെ പിന്‍ചക്രത്തില്‍ ചുറ്റി മൃതദേഹം 120 അടിയോളം വലിച്ചിഴച്ചു.

രേണുകയുടെ മരണത്തില്‍ സംശയംതോന്നിയ ബന്ധു ഹരീഷ് മല്ലികാര്‍ജുന്‍ ഇതുമായി ബന്ധപ്പെട്ട പോലീസില്‍ പരാതി നല്‍കി. തുടർന്ന് നടന്ന അന്വേഷണത്തിലാണ് യുവതിയുടെ മരണം കൊലപാതകമാണെന്നു തെളിഞ്ഞത്.

മാതാപിതാക്കളെ കൊലപാതത്തിന് പ്രേരിപ്പിച്ചത് രേണുകയുടെ ഭര്‍ത്താവ് സന്തോഷാണെന്ന് പോലീസ് സൂപ്രണ്ട് ഭീമശങ്കര്‍ ഗുലേദ് പറഞ്ഞു. പ്രതികളായ സന്തോഷ്, കമണ്ണ, ജയശ്രീ എന്നിവരെ അറസ്റ്റുചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

സംഭവത്തെക്കുറിച്ച്‌ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് പറഞ്ഞു. കേസ് എല്ലാ കോണുകളില്‍ നിന്നും അന്വേഷിച്ചുവരികയാണെന്നും കൂടുതല്‍ വിവരങ്ങള്‍ക്കായി പ്രതികളെ ചോദ്യം ചെയ്തുവരികയാണെന്നും പോലീസ് പറഞ്ഞു.