ഒപ്പം താമസിച്ചിരുന്ന യുവതി വിവാഹത്തിന് നിർബന്ധിച്ചു: കൊന്നു തള്ളി ഫ്രിഡ്ജിൽ വച്ചു യുവാവ്: കറന്റ് പോയപ്പോൾ ദുർഗന്ധം: വിട്ടു ടമ പരിശോധിച്ചപ്പോൾ സാരിയും ആഭരണവും ധരിച്ച യുവതിയുടെ മൃതദേഹം ഫ്രിഡ്ജിൽ: യുവാവ് പിടിയിൽ

Spread the love

ഭോപ്പാല്‍: വിവാഹത്തിനു നിർബന്ധിച്ചു കൊണ്ടിരുന്ന കൂടെത്താമസിച്ചിരുന്ന സ്ത്രീയെ കൊല ചെയ്ത് 8 മാസത്തോളം ഫ്രി‍ഡ്ജില്‍ സൂക്ഷിച്ച്‌ യുവാവ്.
മധ്യപ്രദേശിലെ ദേവാസിലാണ് സംഭവം. കഴുത്തിലൂടെ വരിഞ്ഞ് കൈ കൂട്ടിക്കെട്ടിയ നിലയിലുളള അഴുകിയ ശരീരം വെള്ളിയാഴ്ച്ച പൊലീസ് കണ്ടെടുക്കുകയായിരുന്നു. പ്രതി സഞ്ജയ് പാട്ടിദാർ മറ്റൊരു സ്ത്രീയുമായി നേരത്തെ വിവാഹിതനാണ്.

video
play-sharp-fill

പിങ്കി പ്രജാപതി എന്നു പേരുള്ള മുപ്പത് വയസുകാരിയാണ് മരിച്ചത്. മൃതശരീരം കണ്ടെടുക്കുന്ന സമയത്ത് സ്ത്രീയുടെ ശരീരത്തില്‍ സാരിയും മറ്റ് ആഭരണങ്ങളും ധരിച്ചിരുന്നു. 2023 ജൂണിലാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇരുവരും കഴിഞ്ഞ 5 വർഷമായി ലിവിങ് റിലേഷൻഷിപ്പില്‍ ആയിരുന്നുവെന്നും പൊലീസ് കൂട്ടിച്ചേർത്തു.

നേരത്തെ വിവാഹിതനായ പ്രതിയെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട യുവതി സമ്മർദം ചെലുത്തിയിരുന്നു. ഇതില്‍ നീരസം തോന്നിയ പ്രതി തന്റെ സുഹൃത്തിനൊപ്പം ചേർന്നാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫ്രിഡ്ജില്‍ നിന്നും ദുർഗന്ധം വമിക്കാൻ തുടങ്ങിയപ്പോള്‍ വീട്ടുടമയുടെ പരിശോധനയില്‍ മൃതദേഹം കണ്ടെടുക്കുകായിരുന്നു. അങ്ങനെ അവർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നുവെന്നും ദേവാസ് പോലീസ് സൂപ്രണ്ട് പുനീത് ഗെഹ്‌ലോട്ട് പറഞ്ഞു.

2023 ല്‍ പ്രതി വീടൊഴിഞ്ഞ് പോയെങ്കിലും രണ്ട് മുറികളിലായി തന്റെ സാധനങ്ങള്‍ സൂക്ഷിച്ച്‌ വച്ചിരുന്നു. പിന്നീട് സാധനങ്ങള്‍ മാറ്റി ഒഴിഞ്ഞു കൊള്ളാമെന്നാണ് വീ‌ട്ടുടമയോട് പറഞ്ഞിരുനന്നത്.

എന്നാല്‍ പിന്നീട് വീട് വാടകയ്ക്ക് ചോദിച്ച്‌ ഒരാള്‍ എത്തിയപ്പോള്‍ ഈ മുറികള്‍ തുറന്നു കാണിക്കുകയായിരുന്നു. വൈദ്യുതി ഓഫാക്കിയപ്പോള്‍ റഫ്രിജറേറ്റർ പ്രവർത്തനം നിലക്കുകയും ചെയ്തതോടെയാണ് ദുർഗന്ധം ആരംഭിച്ചതും സംഭവം പുറത്തറിയുന്നതും. നിലവില്‍ പ്രതി ദില്ലി ജയിലിലാണ്.