video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

Saturday, May 24, 2025
Homeflashകടയുടമയായ യുവതിയെ വാനിടിച്ചു വീഴ്ത്തിയതായി പരാതി: കോട്ടയം തിരുവാറ്റ ശ്രീരാമ ഹനുമാൻ ക്ഷേത്രത്തിന് സമീപത്താണ് സംഭവം'

കടയുടമയായ യുവതിയെ വാനിടിച്ചു വീഴ്ത്തിയതായി പരാതി: കോട്ടയം തിരുവാറ്റ ശ്രീരാമ ഹനുമാൻ ക്ഷേത്രത്തിന് സമീപത്താണ് സംഭവം’

Spread the love

കോട്ടയം: കടയ്ക്കു മുന്നിൽ മിനി വാൻ പാർക്ക് ചെയ്തതിനെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ കട ഉടമയായ യുവതിയെ വാനിടിച്ചു വീഴ്ത്തിയതായി പരാതി.
സംഭവത്തിന്റെ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ പുറത്ത് വന്നു.

കോട്ടയം തിരുവാറ്റ ശ്രീരാമ ഹനുമാൻ ക്ഷേത്രത്തിന് എതിർവശത്ത് പ്രവർത്തിക്കുന്ന അമോഗ ഫാഷൻസിന് മുന്നിൽ ചൊവ്വാഴ്ച വൈകിട്ട് ആറു മണിയോടെയാണ് അക്രമ സംഭവങ്ങൾ ഉണ്ടായത്.

സ്ഥാപന ഉടമ സജിതയ്ക്കും മകൾക്കും വാഹനം ഇടിച്ച് പരിക്കേറ്റു.
സജിതയ്ക്ക് കൈ ഒടിവുണ്ട്.
ചൊവ്വാഴ്ച വൈകിട്ട് ഇവരുടെ സ്ഥാപനത്തിന് മുന്നിൽ പിക്കപ്പ് വാൻ പാർക്ക് ചെയ്ത ശേഷം വാൻ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡ്രൈവർ സമീപത്തെ കടയിൽ ചായ കുടിയ്ക്കാൻ പോയതായി പരാതിയിൽ പറയുന്നു.
ഈ സമയം ഇവിടെ എത്തിയ സജിതയും മകളും വാഹനം മാറ്റി ഇടണമെന്ന് അറിയിച്ചു. എന്നാൽ, ഇതിനു തയ്യാറാകാതിരുന്ന ഡ്രൈവർ വീണ്ടും ചായക്കടയിലേയ്ക്കു പോകുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.

ഇതിന് ശേഷം മടങ്ങിയെത്തിയ ഡ്രൈവറോട് വാഹനം മാറ്റിയിടാൻ ആവശ്യപ്പെട്ടതായി സജിത പറയുന്നു.
ഈ സമയം തന്റെ സ്ഥാപനത്തിനുള്ളിലേയ്ക്ക് കയറിയെത്തിയ ഡ്രൈവർ താക്കോൽ ഉപയോഗിച്ച് ഗ്ലാസ് ചില്ലുകളിൽ അടിച്ചതായി ഇവർ പറയുന്നു.

ഇതേ തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ സജിത വാഹനത്തിന്റെ മുന്നിൽ കയറി നിന്നു.
ഈ സമയം ഡ്രൈവർ അതിവേഗം വാഹനം മുന്നോട്ട് എടുത്ത് സജിതയെ ഇടിച്ചിട്ടു എന്നും പരാതിയിൽ പറയുന്നു.

വാഹനം മുന്നോട്ട് എടുത്തത് കണ്ട് അപകടം ഒഴിവാക്കാൻ സജിതയുടെ മകൾ
ഡ്രൈവറുടെ സ്റ്റിയറിംങിൽ കടന്നു പിടിച്ചു.
ഇരുവരെയുമായാണ് വാഹനം മുന്നോട്ട് കുതിച്ചത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments