play-sharp-fill
വിവാഹ അഭ്യർത്ഥന നിരസിച്ച യുവതിയെ ആസിഡ് ഒഴിച്ച് അപായപ്പെടുത്താൻ ശ്രമം: കേസിലെ പ്രതി അറസ്റ്റിൽ : കന്നാസിൽ കൊണ്ടുവന്ന ആസിഡ് ജനൽ വഴി യുവതിയുടെ മുഖത്തേക്ക് ഒഴിച്ചു.

വിവാഹ അഭ്യർത്ഥന നിരസിച്ച യുവതിയെ ആസിഡ് ഒഴിച്ച് അപായപ്പെടുത്താൻ ശ്രമം: കേസിലെ പ്രതി അറസ്റ്റിൽ : കന്നാസിൽ കൊണ്ടുവന്ന ആസിഡ് ജനൽ വഴി യുവതിയുടെ മുഖത്തേക്ക് ഒഴിച്ചു.

എറണാകുളം:യുവതിയെ ആസിഡ് ഒഴിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ.

കടവൂർ, ചാത്തമറ്റം പാറേപ്പടി ഭാഗത്ത് കാക്കുന്നേൽ വീട്ടിൽ റെജി (47) യെയാണ് എറണാകുളം പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 9ന് രാത്രി 11 മണിക്കാണ് സംഭവം. യുവതി കുടുംബമായി താമസിക്കുന്ന ചാത്തമറ്റം കടവൂരിലെ വീട്ടിലെത്തി ഹാളിൽ ഇരിക്കുകയായിരുന്ന യുവതിയുടെ ദേഹത്തേക്ക് കയ്യിൽ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കന്നാസിൽ കരുതിയിരുന്ന ആസിഡ് ജനലിലൂടെ ഒഴിക്കുകയായിരുന്നു.

ആസിഡ് വീണ് യുവതിയുടെ മുഖത്തും, ശരീരത്തിലും പൊള്ളലേറ്റു. തുടർന്ന് 15 ന് വീട്ടുമുറ്റത്ത് അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തുകയും ചെയ്തു.

വിവാഹ അഭ്യർത്ഥന നിരസിച്ചതിലുള്ള വിരോധമാണ് സംഭവത്തിനാധാരം.