യുവതിക്കും അമ്മയ്ക്കും അശ്ലീല സന്ദേശം; നഴ്സറി സ്കൂൾ അധ്യാപകന്റെ ഫോണിൽ കുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങൾ

Spread the love

സ്വന്തം ലേഖകൻ

നെടുങ്കണ്ടം: യുവതിക്കും അമ്മയ്ക്കും അശ്ലീലസന്ദേശങ്ങൾ അയച്ച അധ്യാപകന്റെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ നഴ്സറി വിദ്യാർഥികളുടെ സ്വകാര്യദൃശ്യങ്ങൾ. നഴ്സറി സ്കൂൾ അധ്യാപകനായ വട്ടപ്പാറ സ്വദേശി ജോജു(27)വിനെ നെടുങ്കണ്ടം പൊലീസ് അറസ്റ്റുചെയ്തു.

മറ്റൊരു സംസ്ഥാനത്തെ സ്വകാര്യസ്കൂളിൽ എൽകെജി, യുകെജി വിദ്യാർഥികളെയാണ് ഇയാൾ പഠിപ്പിച്ചിരുന്നത്. ഇതിനിടെയാണ്, ഇയാളുടെ സഹപാഠിയായ യുവതിക്കും അമ്മയ്ക്കും അശ്ലീലദൃശ്യങ്ങൾ അയച്ചെന്ന പരാതി ലഭിച്ചത്. നാട്ടിലുണ്ടായിരുന്ന ജോജുവിനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. ഫോൺ പരിശോധിച്ചപ്പോഴാണ് കുട്ടികളുടെ മുന്നൂറോളം വീഡിയോകളും 180 ചിത്രങ്ങളും കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾ പഠിപ്പിക്കുന്ന കുട്ടികളുടെ സ്വകാര്യദൃശ്യങ്ങളാണ് മൊബൈലിൽ സൂക്ഷിച്ചിരുന്നത്. പാരാതിപ്പെട്ട യുവതിക്കും മറ്റ് പെൺകുട്ടികൾക്കും ഇയാൾ അശ്ലീലസന്ദേശങ്ങൾ അയച്ചെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ കോടതി റിമാൻഡു ചെയ്തു.