മുൻ വൈരാഗ്യത്തെ തുടർന്ന് യുവതിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമം; പ്രതി പിടിയിൽ
നെടുങ്കണ്ടം : ഉടുമ്ബന്‍ചോലയില്‍ യുവതിയെ പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി കൊല്ലാന്‍ അയല്‍വാസിയുടെ ശ്രമം. ഉടുമ്ബന്‍ചോല പാറക്കല്‍ ഷീലയെയാണ് അയല്‍വാസി ശശി അപായപ്പെടുത്താന്‍ ശ്രമിച്ചത്.
ഗുരുതര പരുക്കേറ്റ ഷീലയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ മൂന്നരയോടെയായിരുന്നു സംഭവം. ഷീല ഇതര തൊഴിലാളികള്‍ക്കൊപ്പം കൃഷിയിടത്തില്‍ ഏലയ്‌ക്ക ശേഖരിക്കുന്ന ജോലിയിലായിരുന്നു. ഇവിടെയെത്തി ഷീലയോടു സംസാരിക്കുന്നതിനിടെ ശശി പെട്ടെന്ന് ബലംപ്രയോഗിച്ച് വീട്ടിലേക്കു വലിച്ചുകയറ്റി. നാട്ടുകാര്‍ ബഹളംവച്ചതോടെ ഇയാള്‍ കതകടച്ചു. വിവരം അറിയിച്ചതിനെത്തുടര്‍ന്ന് ഉടുമ്ബന്‍ചോല പോലീസ് സ്‌ഥലത്ത് എത്തി.
ഇതിനിടെ ശശി, ഷീലയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി. വാതില്‍ തകര്‍ത്താണ് പോലീസ് ഇവരെ രക്ഷപ്പെടുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ ഷീലയെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക്‌് മാറ്റി. ശശിയെ പോലീസ് കസ്‌റ്റഡിയില്‍ എടുത്തു. വ്യക്‌തി വൈരാഗ്യമാണ് ആക്രമണകാരണമെന്നാണ് നിഗമനം.
Whatsapp Group 1 | Whatsapp Group 2 |Telegram Group