യുവമോർച്ച നിവേദനം നൽകി
സ്വന്തം ലേഖകൻ
വിശാൽ,സച്ചിൻ,ശ്യാം പ്രസാദ്,അഭിമന്യൂ എന്നിവരുടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലയിലെ എല്ലാ നിയമസഭാ സമാജികരെയും യുവമോർച്ച നേരിൽ കണ്ട് നിവേദനം നൽകുന്നു.ഇതിന്റെ ഭാഗമായി വൈക്കം എം എൽ എ സി കെ ആശയ്ക്ക് യുവമോർച്ച ജില്ലാ പ്രസിഡന്റ് ലാൽകൃഷ്ണ നിവേദനം നൽകി.യുവമോർച്ച ജില്ലാ വൈ: പ്രസിഡന്റ് വി പി മുകേഷ്, ബി ജെ പി നിയോജക മണ്ഡലം ജന:സെക്രട്ടറി രൂപേഷ് ആർ മേനോൻ, യുവമോർച്ച നിയോജക മണ്ഡലം പ്രസിഡന്റ് പത്മകുമാർ അഴീക്കൽ, ജന:സെക്രട്ടറി അശ്വിൻ കൃഷ്ണ ,ദിവാസ് സുഗുണൻ, അതുൽ ആർ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
Third Eye News Live
0