ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്ത് തുറങ്കലിൽ അടച്ചത് ഭരണഘടനാ സംവിധാനങ്ങളെ നിർജീവമാക്കിയെന്ന് ചങ്ങനാശ്ശേരി അതിരൂപതാ യുവദീപ്തി എസ്എംവൈഎം മുൻ പ്രസിഡൻ്റ് അഡ്വ ജോർജ്ജ് ജോസഫ്

Spread the love

കോട്ടയം : ഛത്തീസ്ഗഡിലെ ദുർഗിൽ ‍മനുഷ്യക്കടത്ത് ആരോപിച്ച് 2 മലയാളി കന്യാസ്ത്രീകളെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്ത് തുറങ്കലിൽ അടച്ചത് ഭരണഘടനാ സംവിധാനങ്ങളെ നിർജീവമാകി എന്ന് ചങ്ങനാശ്ശേരി അതിരൂപതാ യുവദീപ്തി എസ് എം വൈ എം മുൻ പ്രസിഡൻ്റ് അഡ്വ ജോർജ്ജ് ജോസഫ്. യുവദീപ്തി എസ് എം വൈ എം ഐക്കരച്ചിറ കുടയംപടി ജംഗ്ഷനിൽ സംഘടിപ്പിച്ച് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു .

ജീവകാരുണ്യ സ്ഥാപനങ്ങളിലേക്ക് ജോലിക്കായി എത്തിയ യുവതികളെ കൂട്ടികൊണ്ട് വരുവനായി റെയിൽവേ സ്റ്റേഷനിൽ എത്തിയ സന്യാസിനികളെ മതപരിവർത്തനം വ്യാജമായി ആരോപിച്ച് തീവ്ര ഹിന്ദുത്വ സംഘടനകളുടെ പ്രേരണയ്ക്ക് വഴങ്ങി അറസ്റ്റ് ചെയ്തത് ജനാധിപത്യ രാജ്യത്ത് അംഗീകരിക്കുവാൻ സാധിക്കില്ല. ഭരണകൂടം മൗനം പാലിച്ചു മതതീവ്രശക്തികൾക്ക് കൂട്ടുനിൽക്കുന്നത് രാജ്യത്തെ ഇരുട്ടിലേക്ക് നയിക്കും.

കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെട്ട് സന്യാസിനികളെ മോചിപ്പിക്കുവാൻ വേണ്ട നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യൂണിറ്റ് പ്രസിഡൻ്റ് അലൻ മനോജ് അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ജാക് ജോസഫ് ,കൗൺസിലർ ജോതിഷ് കുരിയൻ ,ജിസ്സ് ,ജെറിൻ എന്നിവർ പ്രസംഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group