ഇവിടെ ഇങ്ങനെയാണ്! വിഭജനവും വിദ്വേഷവും സൃഷ്ടിക്കുന്ന കാലത്ത് സ്നേഹത്തിൻ്റെ മധുരവുമായി യുവദർശന ബോട്ട് ക്ലബ്‌ ; നബിദിന റാലിയിൽ പങ്കെടുക്കുന്ന കുരുന്നുകളെ കുമ്മനം അംബൂരം ആശാൻ പാലത്തിൽ ഐസ്ക്രീമും മധുരവും നൽകി സ്വീകരിച്ചു

Spread the love

കോട്ടയം : നബിദിന റാലിയിൽ പങ്കെടുക്കുന്ന കുരുന്നുകൾക്ക് കുമ്മനം അംബൂരം ആശാൻ പാലത്തിൽ ഐസ്ക്രീമും മധുരവും നൽകി യുവദർശന ബോട്ട് ക്ലബ്‌.

ഇത്തവണ കുമരകം, കവണാറ്റിൻകര വള്ളംകളിക്ക് കുമ്മനത്തിൻ്റെ അഭിമാനമുയർത്തിപ്പിടിക്കാൻ തുഴയെടുക്കുന്ന ഈ കൂട്ടായ്മയിലുള്ളവർ ജാതി മത ഭേതമന്യേ കുമ്മനത്തെ സംയുക്ത നബിദിന റാലിയിൽ പങ്കെടുക്കുന്നവർക്ക് മധുരവുമായെത്തിയത് ഏറെ വർഷങ്ങൾക്ക് ശേഷം കുമ്മനത്തെ മധുരക്കാഴ്ചയായി മാറി.

വിഭജനവും, വിദ്വേഷവും സൃഷ്ടിക്കുന്ന കാലഘട്ടത്തിൽ സ്നേഹത്തിൻ്റെ ഒത്തൊരുമിക്കലിന് ഓണദിനത്തിൽ തന്നെ നബിദിന മധുരം വിതരണം ചെയ്യാനായതിൻ്റെ സന്തോഷത്തിലാണ് ക്ളബ്ബ് ഭാരവാഹികൾ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

കുമ്മനത്ത് നടന്ന സംയുക്ത നബിദിന റാലിയിൽ 5 മദ്രസ്സകളിലെ നൂറുകണക്കിന് കുട്ടികളും, നാട്ടുകരും പങ്കാളികളായി. സമാപന സമ്മേളനം കുമ്മനം ജുമാ മസ്ജിദാമാം ഷാഹി മൗലവി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ റഹ്മത്ത് മസ്ജിദ് ഇമാം ഹുസൈൻ മൗലവി അധ്യക്ഷം വഹിച്ചു. അബ്ദുൽ ഗഫാർ മൗലവി, അയൂബ് മൗലവി, ഇസ്മായിൽ മൗലവി, അബ്ദുൽ ജലീൽ ലബ്ബ , KKA സലാം തുടങ്ങിയവർ സംസാരിച്ചു.