
സൗരയൂഥത്തിലെ ഭീമന്‍ ഹിമഗ്രഹമായ യുറാനസിൽ 8000 കിലോമീറ്റർ ആഴമുള്ള സമുദ്രം: ഞെട്ടലോടെ ലോകം: അയല്‍ഗ്രഹമായ നെപ്റ്റ്യൂണിലും സമാനമായ സമുദ്രമുണ്ടെന്നു പഠനം തെളിയിക്കുന്നു.
ഡൽഹി: സൗരയൂഥത്തിലെ ഭീമന്‍ ഹിമഗ്രഹമായ യുറാനസിനെക്കുറിച്ച് പുറത്തുവരുന്ന ഓരോ വിവരങ്ങളും ആകാംക്ഷയുണര്‍ത്തുന്നതാണ്.
ഇപ്പോഴിതാ യുറാനസില്‍ ഭീമാകാരമായ ഒരു സമുദ്രം ഒളിഞ്ഞിരിക്കുന്നുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. 8000 കിലോമീറ്റര്‍ ആഴമുള്ള ഒരു സമുദ്രമാണിത് .
യുറാനസില്‍ മാത്രമല്ല, അയല്‍ഗ്രഹമായ നെപ്റ്റിയൂണിലും സമാനമായ സമുദ്രമുണ്ടെന്നും ഈ പഠനം പറയുന്നു. യുറാനസിനെ പോലെ നെപ്റ്റിയൂണും സൗരയൂഥത്തിലെ ഏറ്റവും കുറച്ചുമാത്രം പര്യവേക്ഷണം നടത്തിയിട്ടുള്ള ഗ്രഹങ്ങളാണ്. കംപ്യൂട്ടര്‍ സിമുലേഷന്‍ ഉപയോഗിച്ചാണ് പഠനം നടത്തിയത്.
ഭൂമിയുടെ 15 ഇരട്ടി ഭാരവും നാലിരട്ടി വലുപ്പവുമുള്ള ഗ്രഹമാണ് യുറാനസ് സൗരയൂഥത്തിലെ മൂന്നാമത്തെ വാതകഭീമന്‍ കൂടിയായ ഈ ഗ്രഹത്തിന്റെ പുറന്തോട് മുഴുവന്‍ വാതകങ്ങള്‍ തിങ്ങിനിറഞ്ഞതാണ്. .
Whatsapp Group 1 | Whatsapp Group 2 |Telegram Group

216 ഡിഗ്രി സെല്‍ഷ്യസാണ് താപനില.17 ഭൗമമണിക്കൂര്‍ ചേരുമ്പോള്‍ ഇവിടെ ഒരു ദിവസമാകുന്നു. ഭൂമിയിലെ 84 വര്‍ഷങ്ങള്‍ ചേരുന്നതാണ് ഇവിടത്തെ ഒരുവര്‍ഷം. വ്യത്യസ്ത വലുപ്പത്തിലും രൂപത്തിലുമുള്ള 27 ചന്ദ്രന്‍മാരും ഇവിടെയുണ്ട്. മണിക്കൂറില്‍ 900 കിലോമീറ്ററിലധികം വേഗത്തില്‍ വീശിയടിക്കുന്ന മഞ്ഞുകാറ്റുകള്‍ ഗ്രഹത്തിലുണ്ട്.
യുറാനസിനെ വലംവയ്ക്കുന്ന 27 ചന്ദ്രന്‍മാരില്‍ നാലെണ്ണത്തിനുള്ളില്‍ മഹാസമുദ്രങ്ങളുണ്ടെന്ന് നാസ ഗവേഷകര്‍ ഇടയ്ക്ക് കണ്ടെത്തിയിരുന്നു. യുറാനസിന്റെ പ്രധാന ചന്ദ്രന്‍മാരായ ഏരിയല്‍,
ഉംബ്രിയേല്‍, ടൈറ്റാനിയ, ഒബെറോണ്‍ എന്നീ ചന്ദ്രന്‍മാര്‍ക്കുള്ളിലാണ് ഉപ്പുരസമുള്ള സമുദ്രഘടനകള്‍ സ്ഥിതി ചെയ്യുന്നതെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഈ സമുദ്രങ്ങളും കിലോമീറ്ററുകള്‍ ആഴമുള്ളവയാണ്