യൂത്ത് കോൺഗ്രസ് നേതാവിന് കുന്നംകുളം സ്റ്റേഷനിൽ കസ്റ്റഡി മർദനം: കർശന നടപടി ഉണ്ടാകും; ഡിജിപി റവാഡാ ചന്ദ്രശേഖർ

Spread the love

തൃശൂർ :കുന്നംകുളം പൊലിസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് നേതാവ് സുജിത്തിനെ പൊലിസുകാർ ക്രൂരമായി മർദിച്ച സംഭവത്തിൽ കർശന നടപടി ഉണ്ടാകുമെന്ന് ഡിജിപി റവാഡാ ചന്ദ്രശേഖർ.

video
play-sharp-fill

കസ്റ്റഡി മർദനം ഒരിക്കലും അനുവദിക്കില്ലെന്നും, സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്ന സാഹചര്യത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും ഡിജിപി വ്യക്തമാക്കി.

പൊലിസ് സ്റ്റേഷനുകളിൽ സൗമ്യവും എന്നാൽ ദൃഢവുമായ സമീപനം ഉണ്ടാകണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘മൃദുഭാവേ ദൃഢ കൃത്യ’ എന്ന ആപ്തവാക്യം പൊലിസ് ഉദ്യോഗസ്ഥർ പാലിക്കണം.

വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഡിജിപി പറഞ്ഞു.